# അപ്രതീക്ഷിത സന്ദര്‍ശനവുമായി തിരുവനന്തപുരത്തെ പൊതുവേദിയില്‍ ഭാവന, കരഘോഷങ്ങളാല്‍ വരവേറ്റ് ആരാധകര്‍

- Link: https://ml.b4blaze.com/news/bhavana-inaugurate
- Published: 2022-03-18T23:21:22+05:30
- Author: Rahul

നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകരെ ആവേശത്തിലാക്കി പൊതുവേദിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം
നടത്തി നടി ഭാവന. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലാണ് ഭാവന
മുഖ്യാതിഥിയായി എത്തിയത്. ‘പോരാട്ടത്തിന്റെ പെണ്‍ പ്രതീകം’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട്
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തു. ലൈംഗിക
അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാനത്ത് പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്.
വന്‍ കരഘോഷത്തോടെയാണ് ഭാവനയെ ആരാധകര്‍ സ്വീകരിച്ചത്.

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്.
പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു,
ചടങ്ങില്‍ രഞ്ജിത്ത് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/bhavana-1-1-300x200.
jpg?resize=454%2C371&ssl=1)

കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്‍കി
സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി 
തെളിയിച്ചതും ഭാവനയായിരുന്നു.
