# നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി ബിജെപി, ഒക്ടോബർ 17 മുതൽ 2 വരെ നീണ്ടുനിൽക്കുന്ന പരിപാടികള്‍

- Link: https://ml.b4blaze.com/news/bjp-to-celebrate-narendra-modis-75th-birthday-with-events-from-october-17-to-2
- Published: 2025-09-12T11:17:15+05:30
- Author: Swathi S

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോട് അനുബന്ധിച്ച് വന്‍
ആഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി ബിജെപി. സെപ്റ്റംബര്‍ 17-നാണ് മോദിയുടെ ജന്മദിനം. ‘
സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളെ മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 17-
ന് മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന രണ്ട് ആഴ്ച നീളുന്ന വിപുലമായ പരിപാടികളാണ് 
ബിജെപി കേന്ദ്രനേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ 17-ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ ഒക്ടോബര്‍ 2-ന് ഗാന്ധിജയന്തിയോടെ സമാപിക്കും.‘
സേവ പഖ്വാഡ’ എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെടുക. മോദിയുടെ ജന്മദിനാഘോഷങ്ങളുടെ
ഭാഗമായി കേന്ദ്രസര്‍ക്കാരും ബിജെപി ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും വിവിധ പരിപാടികള്‍
സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി ജനറല്‍ സെക്രട്ടറി സുനില്‍
ബന്‍സലും അറിയിച്ചു.
