# സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി; നവംബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും

- Link: https://ml.b4blaze.com/news/blind-spot-mirrors-made-mandatory-for-heavy-vehicles-in-the-state-this-change-will-come-into-effect-from-november-1
- Published: 2025-08-25T09:55:59+05:30
- Author: Sruthi S

ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഈ മാറ്റം
പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് ഈ  തീരുമാനം. ഹെവി
വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത് എന്ന 
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

കെഎസ്ആർടിസി ബസ്സുകൾക്കും സ്കൂൾ വാഹനങ്ങൾക്കും ഇത് ബാധകമാണ്. ഇതിന്റെ ശരിയായ ഉപയോഗം
സംബന്ധിച്ച് ഡ്രൈവർമാർക്ക് എംവിഡി ബോധവൽക്കരണം നൽകണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട്
അതോറിറ്റി നിർദേശിച്ചു. ബ്ലൈൻഡ് സ്പോട്ട് മിററിനെ പറ്റി ഡ്രൈവിംഗ് സ്കൂളുകൾ അവരുടെ 
വിദ്യാർഥികളെ പഠിപ്പിക്കണമെന്നും നിർദ്ദേശം ഉണ്ട്.
