# ഡേറ്റിങ്ങിനിറങ്ങിയ കാമുകന്‍ കാമുകിയുടെ തലയില്‍ നിന്നും പേനെടുക്കുന്നു- വൈറലായി ഒരു വീഡിയോ

- Link: https://ml.b4blaze.com/news/boy-friend-removes-lice-from-partners-hair-in-viral-video
- Published: 2022-08-08T17:22:47+05:30
- Author: Gargi

നിങ്ങള്‍ കണ്ട ഏറ്റവും വിചിത്രമായ ഡേറ്റിങ് ഏതാണ്? ഇതാ വ്യത്യസ്തമായ ഒരു ഡേറ്റിങിന്റെ
വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ആണ്‍കുട്ടി അവന്റെ കാമുകിയുടെ മുടിയില്‍
നിന്ന് പേന്‍ നീക്കം ചെയ്യുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/lice.jpg?resize=
454%2C273&ssl=1)

തടാകക്കരയില്‍ ദമ്പതികള്‍ ഡേറ്റിംഗില്‍ പങ്കെടുക്കുന്ന വീഡിയോ കണ്ട സോഷ്യല്‍ മീഡിയ 
ഉപയോക്താക്കള്‍ അദ്ദേഹത്തെ ‘ബോയ്ഫ്രണ്ട് ഓഫ് ദ ഇയര്‍’ എന്ന് വിളിക്കുന്നു. വിചിത്രമായ
ഡേറ്റ് രംഗം കണ്ട് ചിലര്‍ ഇവരെ പരിഹസിക്കുമ്പോള്‍, മറ്റുള്ളവര്‍ കാമുകനെ പുകഴ്ത്തുന്നു.

>  
> View this post on Instagram
>  
> [A post shared by memes comedy (@ghantaa)](https://www.instagram.com/reel/CgUw2lqDL5E/?utm_source=ig_embed&utm_campaign=loading)

ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായെത്തിയത്.‘
ഇതാണ് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ യഥാര്‍ത്ഥ ഉദാഹരണം.’ എന്നായിരുന്നു ഒരാളുടെ കമന്റ്.
