# വരന്‍ ചടങ്ങുകള്‍ തുടരുമ്പോള്‍ ഉറങ്ങിത്തൂങ്ങി വധു- വീഡിയോ വൈറലായി

- Link: https://ml.b4blaze.com/news/bride-falls-asleep-during-wedding-rituals-viral-video
- Published: 2022-10-12T18:12:45+05:30
- Author: Gargi

വിവാഹദിനത്തിലെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചടങ്ങുകള്‍ക്കിടയില്‍
നടക്കുന്ന അബദ്ധ ദൃശ്യങ്ങള്‍ കണ്ട് ചിരിയടക്കാതെ വരാറുണ്ട്. മിക്ക സ്ഥലങ്ങളിലും വിവാഹ
ദിനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പോ ഒരുപക്ഷേ ആഴ്ചകള്‍ക്കു മുന്‍പുതന്നെയോ ആരംഭിക്കുന്ന
ആഘോഷങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ വിവാഹം പകല്‍ സമയത്ത് ഏതാനും മണിക്കൂറുകള്‍ മാത്രം
നീളുന്ന ചടങ്ങാണെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ രാത്രി ഏറെ വൈകി ആരംഭിച്ച് പുലര്‍ച്ചെ
അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. അത്തരത്തില്‍ ഒരു വിവാഹ ചടങ്ങിനിടെ ക്ഷീണം
മൂലം വിവാഹ വേദിയിലിരുന്ന് വധു ഉറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് വൈറലായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/marriage-3.jpg?resize
=696%2C364&ssl=1)

ചടങ്ങുകള്‍ നീണ്ടതോടെ വിവാഹ വേദിയിലിരുന്ന് അറിയാതെ വധു ഉറങ്ങി പോവുകയായിരുന്നു. ഷിംലയിലാണ്
സംഭവം. വധുതന്നെയാണ് രസകരമായ ഈ വീഡിയോ പുറത്തുവിട്ടത്. തൊട്ടരികില്‍ നില്‍ക്കുന്ന വരന്‍
വിവാഹ ആചാരങ്ങള്‍ തുടരുന്നുണ്ട്. ചുറ്റും നില്‍ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും 
ഈ കാഴ്ച കാണുന്നുണ്ടെങ്കിലും അവരാരും വധുവിനെ ശല്യപ്പെടുത്താന്‍ മുതിര്‍ന്നതുമില്ല.
സമയം പുലര്‍ച്ചെ ആറര പിന്നിട്ടിട്ടും വിവാഹ ചടങ്ങുകള്‍ അവസാനിക്കാതിരുന്നതിനാലാണ് തനിക്ക്
ഉറക്കം പിടിച്ചു നിര്‍ത്താന്‍ പറ്റാതെ പോയതെന്ന് വധു പോസ്റ്റിനൊപ്പം കുറിക്കുന്നു.

>  
> View this post on Instagram
>  
> [A post shared by *कप्तान साहिबा* (@batteredsuitcase_)](https://www.instagram.com/reel/CW3aFSbBtBt/?utm_source=ig_embed&utm_campaign=loading)

നിരവധി പേരാണ് വീഡിയോ കണ്ടത്. മിക്കവരും വധുവിനെ പിന്തുണച്ച് രംഗത്തെത്തി. വധുവിന്റെ
അവസ്ഥ പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്, ഹല്‍ദിയും മെഹന്തിയും എല്ലാമായി
കല്യാണ തലേന്ന് ഏറെ വൈകി ഉറങ്ങാന്‍ കിടന്ന ശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ വിവാഹ
ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ തളര്‍ച്ച തോന്നിയാല്‍ അത്ഭുതമില്ല എന്ന് ചിലര്‍ കുറിക്കുന്നു.
സമാനമായ സാഹചര്യങ്ങളിലൂടെ തങ്ങളും കടന്നുപോയിട്ടുണ്ട് എന്ന് പറയുകയാണ് മറ്റു ചിലര്‍.
എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
