# വധുവല്ല, വരനാണ് ഇവിടെ കരയുന്നത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

- Link: https://ml.b4blaze.com/news/bride-groom-viral-video
- Published: 2022-12-11T21:05:24+05:30
- Author: Gargi

സാധാരണ വിവാഹം കഴിഞ്ഞ് പോകുമ്പോള്‍ വധുവാണ് കരയാറുള്ളത്. എന്നാലിവിടെ ഒരു വരന്റെ കരച്ചിലാണ്
വൈറലാകുന്നത്.
 വധൂവരന്മാരുടെ രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
അത്തരത്തിലൊരു വീഡിയോയാണിതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/marriage.jpg?resize
=509%2C339&ssl=1)

സാധാരണയായി, വിവാഹത്തിന് ശേഷം, കുടുംബത്തെ വിട്ടു പിരിയുന്നതിനാല്‍ വധു കരയുന്നതാണ്
പതിവ്. എന്നാല്‍, ഈ ഇരുപത്തിരണ്ടാം നൂറ്റാണ്ടില്‍ അതിനൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്.
വരന്‍ തന്റെ കുടുംബത്തെ ഉപേക്ഷിച്ച് പോകുമ്പോള്‍ വികാരാധീനനാകുന്നത് കാണാം. ഇവിടെ വധു
വരനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
വീഡിയോയില്‍ വരനെ കണ്ട് ചിരി നിയന്ത്രിക്കാനാകാതെ നെറ്റിസണ്‍സ്. ഈ വീഡിയോ തീര്‍ച്ചയായും
നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരും.

>  
> View this post on Instagram
>  
> [A post shared by Bhoomi Kumari Bhoomi Patel (@bhoomi_official4929)](https://www.instagram.com/reel/ClU-nmoLt3K/?utm_source=ig_embed&utm_campaign=loading)

ഭൂമി കുമാരി ഭൂമി പട്ടേലാണ് ഈ വൈറല്‍ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ നെറ്റിസണ്‍മാരെ ചിരിപ്പിക്കുന്ന വീഡിയോയാണിത്. വീഡിയോയ്ക്ക് താഴെ
നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
