# യാത്രക്കാരനെ ചവിട്ടി ബസ് കണ്ടക്ടര്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

- Link: https://ml.b4blaze.com/news/bus-conductor-kicks-passenger-video-goes-viral
- Published: 2022-05-31T17:49:40+05:30
- Author: Gargi

ബസ് കണ്ടക്ടര്‍ യാത്രക്കാരനെ ചവിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയ. തിരുവള്ളൂരിലാണ് സംഭവം.
സഹയാത്രികന്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. യാത്രക്കാരനും
ബസ് കണ്ടക്ടറും തമ്മില്‍ ഫുട്ബോര്‍ഡില്‍ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ
തുടര്‍ന്നാണ് സംഭവം.

ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യാത്രക്കാരന്‍ ബസിന്റെ ഫുട്ബോര്‍ഡില്‍ നിന്നുകൊണ്ട്
കണ്ടക്ടറോട് ”നിങ്ങളെന്തിനാണ് എന്നെ ചവിട്ടുന്നത്?” എന്ന് ചോദിക്കുന്നത് കാണാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/ok.jpg?resize=800%
2C400&ssl=1)

കഴിഞ്ഞ ആറിന് പൊന്നേരി കൃഷ്ണപുരം സ്വദേശിയായ ഹരി ചെങ്കുന്നത്ത് നിന്ന് സ്വകാര്യ ബസില്‍
കയറി. ഫുട്‌ബോര്‍ഡില്‍ നിന്ന ഹരിയോട് അകത്തേക്ക് വരാന്‍ കണ്ടക്ടര്‍ ദേവന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ യുവാവ് അകത്തേക്ക് വരാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

കണ്ടക്ടര്‍ ആ മനുഷ്യനെ പലതവണ ചവിട്ടുന്നത് കാണാം. ഫുട്ബോര്‍ഡില്‍ നില്‍ക്കുന്നതിനെ 
തുടര്‍ന്ന് തമിഴ്നാട്ടില്‍ അപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. അടുത്തിടെ, തമിഴ്നാട്ടില്‍
നിരവധി ഫുട്ബോര്‍ഡ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, അത്തരം പ്രവൃത്തികള്‍ നിരുത്സാഹപ്പെടുത്താന്‍
കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിര്‍ദ്ദേശങ്ങളുണ്ട്.
