# സിസേറിയൻ

- Link: https://ml.b4blaze.com/news/cesarean
- Published: 2016-04-20T14:35:58+05:30
- Author: Rahul

സിസേറിയൻ ഒന്നു പ്രസവിക്കണം,
 വിരല്‍ത്തുമ്പിലൂടെ; ആശയ ഭ്രൂണം മനസ്സില്‍ വളര്‍ച്ച തുടങ്ങിയിട്ട്
നാളേറെയായി.ഇടയ്ക്കിടെ അതാഞ്ഞു തൊഴിക്കുന്നു.

ചിലപ്പോള്‍ അനക്കമില്ല താനും..!
 ചിലപ്പോള്‍ വേദന അസഹനീയം… സിസേറിയന്‍ വേണ്ടിവരും; 
പേനകൊണ്ട് മനസ്സു കീറി പുറത്തെടുത്ത് കടലാസ്സു തൊട്ടിലില്‍ കിടത്തി കുത്തും കോമയുമിട്ടു
ലാളിക്കണം…
