# ‘യുവാവേ മതി മറക്കരുത്, മണ്ടത്തരം പറ്റിയെന്ന് യുവജനങ്ങളോട് പറയാനുള്ള അവസരം കളയരുത്’- വൈറലായി ഡോക്ടറുടെ കുറിപ്പ്

- Link: https://ml.b4blaze.com/news/cj-john-fb-post-about-babu-rescue
- Published: 2022-02-11T17:44:28+05:30
- Author: Gargi

നാല്‍പ്പത്തിയാറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആയിരുന്നു മലമുകളില്‍
കുടുങ്ങിപ്പോയ ബാബു എന്ന ചെറുപ്പക്കാരനെ രക്ഷപ്പെടുത്തിയത്. പാലക്കാട് മലമ്പുഴ ചെറാട്
മലയില്‍ ട്രക്കിങ് ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തിലെ 23 മൂന്ന് വയസുകാരനായ ബാബുവാണ്
കുടുങ്ങിപ്പോയത്. ബാബുവിനെ രക്ഷപ്പെടുത്തിയത് ഇന്ത്യന്‍ സൈന്യമായിരുന്നു. ജനങ്ങളെല്ലാം
ഇന്ത്യന്‍ സൈന്യത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതിനോടൊപ്പം ബാബുവിന്റെ സാഹസികതയേയും 
പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/babu-rescued-1-1.
jpg?resize=1248%2C650&ssl=1)

എന്നാല്‍ ബാബുവിന്റെ സാഹസികത ചെറുപ്പക്കാരിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ പറ്റി തുറന്നു
പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍ സിജെ ജോണ്‍. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍
പിന്മാറിയപ്പോഴും മുന്നോട്ടുപോയി അപകടത്തില്‍പെട്ടയാളാണ് ബാബു. ആയുസ് ബാക്കിയുള്ളതുകൊണ്ടാണ്
സൈനികരുടെ സഹായത്താല്‍ രക്ഷപ്പെട്ടതെന്നാണ് അദ്ദേഹം പറയുന്നത്. ബാബു ചെയ്തത് ഹീറോയിസമാക്കി
വാഴ്ത്തി ചെറുപ്പക്കാര്‍ക്ക് തെറ്റായ മാതൃക കാട്ടാന്‍ പാടില്ലെന്നും ഡോക്ടര്‍ കുറിച്ചു

**കുറിപ്പ് വായിക്കാം**

സുരക്ഷാ ചിന്തകള്‍

ഇല്ലാതെയാണ്‌ സാഹസികനായ യുവാവ് കൂട്ടുകാരുമൊത്ത് മല കയറാന്‍ പോയത്‌. കൂട്ടുകാർ പിന്‍
തിരിഞ്ഞപ്പോഴും കക്ഷി മുന്നോട്ട് പോയി. അപകടത്തില്‍ പെട്ടു. ആയുസ്സ് ബാക്കിയുള്ളത് 
കൊണ്ട് സൈനികരുടെ സഹായത്താല്‍ രക്ഷപ്പെട്ടു. അവന്റെ മല കയറ്റത്തിനെ

ഹീറോയിസമാക്കി വാഴ്ത്തി ചെറുപ്പക്കാര്‍ക്ക് തെറ്റായ മാതൃക കാട്ടാന്‍ പാടില്ല. ചില മുങ്ങി
മരണങ്ങളിലും, ഇരു ചക്ര വാഹന അപകടങ്ങളിലും ഇതേ യുവത്വ സാഹസികതയാണ് കുഴപ്പം ചെയ്യുന്നത്.
കുടുങ്ങി പോയപ്പോള്‍ ഇത്രയും മണിക്കൂര്‍ പിടിച്ച് നിന്ന ഇവന്‍ ഹീറോവാണ്‌.അത് ശരിയായ
ആത്മ വിശ്വാസം. എന്നാൽ പാറ ഇടുക്കില്‍

കുടുങ്ങിയ സാഹചര്യം സൃഷ്ടിച്ചത് അമിത വിശ്വാസവും, ജാഗ്രത കുറവുമാണ്‌.അത് ഹീറോയിസമല്ല.
അവിവേ

കമാണ്‌. എല്ലാ ചെറുപ്പക്കാര്‍ക്കും ഇത്തരം ഒരു രക്ഷാ പ്രവര്‍ത്തനത്തിന്റെ ആനുകൂല്യം
കിട്ടണമെന്നില്ല.

അത് കൊണ്ട് സാഹസികതക്ക്

തുനിയുമ്പോൾ സ്വന്തം സുരക്ഷ കൂടി പരിഗണിക്കണം. ഈ മീഡിയ പബ്ലിസിറ്റി കണ്ട്

യുവാവേ മതി മറക്കരുത്. മണ്ടത്തരം പറ്റിയെന്ന് യുവജനങ്ങളോട് പറയാനുള്ള അവസരം കളയരുത്.
തുറന്ന്

പറഞ്ഞാല്‍ കുറെ ചെറുപ്പക്കാരുടെ മനസ്സില്‍ സുരക്ഷിത സാഹസികതകളെ

കുറിച്ചുള്ള ചിന്ത കയറാന്‍ ഇടയുണ്ട്. ജീവൻ രക്ഷിച്ചതിന് നല്‍കാവുന്ന ഉചിതമായ നന്ദി 
പ്രകടനം അതായിരിക്കും.സ്വന്തം ജീവൻ രക്ഷിക്കാന്‍ സൈനികര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍
ആവേശം കൊണ്ട് ആ മേഖലയില്‍ ചേക്കേറാനുള്ള ചിന്തയുമാകാം. ഇതൊക്കെ

ചെയ്യുമോ യുവ സുഹൃത്തേ?

(സി. ജെ. ജോൺ)

 
