# യാത്രക്കാരനെ ബസില്‍ നിന്നും ചവിട്ടി താഴെയിട്ട് കണ്ടക്ടര്‍; വീഡിയോ

- Link: https://ml.b4blaze.com/news/conductor-in-karnataka-slaps-kicks-passenger-out-of-bus
- Published: 2022-09-10T08:43:54+05:30
- Author: Gargi

യാത്രക്കാരനെ മര്‍ദിക്കുകയും ബസില്‍ നിന്നും ചവിട്ടി താഴെയിടുകയും ചെയ്ത കണ്ടക്ടര്‍ക്കെതിരെ
നടപടി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് കണ്ടക്ടറെ അധികൃതര്‍ സസ്പന്‍ഡ് ചെയ്തത്.
മദ്യപിച്ച് ബസില്‍ കയറി എന്ന് ആരോപിച്ചാണ് ഇയാള്‍ യാത്രക്കാരനെ ചവിട്ടി താഴെയിട്ടത്.
കര്‍ണാടകയിലാണ് സംഭവം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/cond.jpg?resize=
550%2C309&ssl=1)

ദക്ഷിണ കന്നഡ പുത്തൂര്‍ ഡിപ്പോയിലെ ജീവനക്കാരനാണ് ക്രൂരമായി പെരുമാറിയത്. മദ്യപിച്ച
ശേഷം ബസില്‍ യാത്രക്കാരന്‍ പ്രശ്‌നമുണ്ടാക്കിയെന്ന് കണ്ടക്ടര്‍ ആരോപിക്കുന്നു. ബസില്‍
നിന്നും ഇറങ്ങാന്‍ ഇയാള്‍ തയാറായില്ല. ഇതോടെയാണ് ചവിട്ടി താഴെയിട്ടത്. വീഴ്ചയില്‍ ബോധം
പോയി റോഡില്‍ കിടക്കുന്ന യാത്രക്കാരനെയും വിഡിയോയില്‍ കാണാം. എന്നിട്ടും ബസ് യാത്ര 
തുടരുകയായിരുന്നു. വീഴ്ചയില്‍ യാത്രക്കാരന്റെ നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്നാണ്
റിപ്പോര്‍ട്ട്.

https://twitter.com/NaadaPremiSha/status/1567553598401269762?ref_src=twsrc%5Etfw%
7Ctwcamp%5Etweetembed%7Ctwterm%5E1567553598401269762%7Ctwgr%5Ecaaa2ad771b49afc501037c4482c919aee00a86f%
7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fspotlight%2F2022%
2F09%2F09%2Fcaught-on-camera-conductor-in-karnataka-slaps-kicks-passenger-out-of-
bus.html

വീഡിയോ വൈറലായതിന് പിന്നാലെ വന്‍രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതോടെ കണ്ടക്ടറെ
അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. വീഴ്ചയില്‍ പരുക്കേറ്റ യാത്രക്കാരന്റെ
ചികില്‍സാ ചെലവുകള്‍ കര്‍ണാടക ആര്‍ടിസി ഏറ്റെടുക്കുകയും ചെയ്തു.
