# കൊറോണ, കൊല്ലം ജില്ലയിൽ ഒൻപത് പേർ നിരീക്ഷണത്തിൽ

- Link: https://ml.b4blaze.com/news/corona-9-peoples-observation-in-kollam-district
- Published: 2020-03-09T14:48:02+05:30
- Author: Rahul

പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൊല്ലം ജില്ലയില്‍
ഒന്‍പതുപേര്‍ നിരീക്ഷണത്തില്‍. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍
വാര്‍ഡിലാണ് ഇവരെ നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.  കേരളത്തിൽ ആറു പേർക്ക് കൊറോണ 
സ്ഥിതീകരിച്ചതോടെ കൊല്ലം ജില്ലയിൽ ഒൻപത് പേര് നിരീക്ഷണത്തിലായി.

![corona viras in kerala](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/corona-viras-in-kerala-1.jpg?resize=660%2C450&ssl=1)

ഇതില്‍ മൂന്നുപേര്‍ പത്തനംതിട്ടയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവര്‍ സന്ദര്‍ശനം നടത്തിയ
പുനലൂരിലെ വീട്ടുകാരാണ്. രണ്ടുപേര്‍ അയല്‍വാസികള്‍ ആണെന്നുമാണ് ലഭ്യമാകുന്ന വിവരം.ഇവരുടെ
സാംപിളുകള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. റിസള്‍ട്ട്
ലഭിക്കുന്നത് വരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരും.

![corona viras](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/corona-
viras.jpg?resize=2048%2C1366&ssl=1)
