# കോറോണ, ട്രെയിൻ വഴി കൊല്ലത്തേക്ക് പോയ പെൺകുട്ടി നിരീക്ഷണത്തിൽ

- Link: https://ml.b4blaze.com/news/corona-girl-who-went-to-kollam-by-train-at-isolation-at-home
- Published: 2020-03-11T10:46:30+05:30
- Author: Rahul

കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നും നിന്നും കൊച്ചിയിൽ എത്തിയ 42 പേരെ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ ഫലം പുറത്ത് വരുന്ന വരെ ഇവർ ആശുപത്രിയിൽ തന്നെ ആയിരിക്കും . ഇന്ന് പുലര്‍ച്ചെയാണ്
ഇവര്‍ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയത്. ഖത്തര്‍ എയെര്‍വെയ്‌സില്‍ കൊച്ചിയിലേക്കെത്തിയ
ഇവരുടെ രക്ത സാമ്ബിളുകള്‍ എടുത്ത് പരിശോധിക്കും. ഇറ്റലിയില്‍ നിന്ന് എത്തുന്നവരുടെ 
പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനില്‍ വയ്ക്കണമെന്ന നിര്‍ദേശത്തിന്റെ
അടിസ്ഥാനത്തിലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

![corona viras in kerala](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/corona-viras-in-kerala-1.jpg?resize=660%2C450&ssl=1)

കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നും പെൺകുട്ടി വീട്ടിലേക്ക് എത്തിയത് ട്രെയിനിൽ ആണ് വീട്ടിൽ
എത്തിയതെന്ന് റിപ്പോർട്ട് വരുന്നുണ്ട്. പെൺകുട്ടി ഇപ്പോൾ കൊല്ലം പാരിപ്പള്ളി ഹോസ്പിറ്റലിൽ
നിരീക്ഷണത്തിലാണ്.

അതിനിടയില്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുമായി ബന്ധപ്പെട്ട 5 പേര്‍ക്ക്
കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. റാന്നി സ്വദേശികള്‍ സന്ദര്‍ശനത്തിനെത്തിയ പുനലൂരിലെ
ബന്ധുവീട്ടിലെ മൂന്ന് പേര്‍ക്കും അവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും വൈറസ് ബാധയില്ലെന്നാണ്
കണ്ടെത്തിയിരിക്കുന്നത്.

![corona viras](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/corona-
viras.jpg?resize=2048%2C1366&ssl=1)

കോവിഡ് ലക്ഷണങ്ങളോടെ അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. റാന്നി സ്വദേശികളായ
ഇരുവരും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധിതരുമായി 
നേരിട്ട ബന്ധമുള്ളവരാണ് അമ്മയും കുഞ്ഞും.
