# പ്രശസ്ത നടനും ഭാര്യക്കും കൊറോണ സ്ഥിതീകരിച്ചു !! പുതിയ സിനിമയുടെ ചിത്രീകരണം അവതാളത്തിൽ

- Link: https://ml.b4blaze.com/news/cororna-verifired-in-hollywood-superstar
- Published: 2020-03-12T11:31:08+05:30
- Author: Rahul

പ്രശസ്ത സിനിമ നടനും ഭാര്യയ്ക്കും കൊറോണ സ്ഥിതീകരിച്ചതോടെ അദ്ദേഹം അഭിനയിച്ചു കൊണ്ടിരുന്ന
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് അവതാളത്തിലായി, ഹോളിവുഡിലെ പ്രശസ്ത താരം ടോം ഹാങ്ക്‌സിനും
ഭാര്യ റീത്ത വില്‍സണും കൊറോണവൈറസ് ബാധയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ
താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജലദോഷവും ശരീരവേദനയും ചെറിയ പനിയും ക്ഷീണവും ഉണ്ടായതിനെ തുടര്‍ന്നാണ് ചികിത്സക്കെത്തിയതെന്ന്
ഹാങ്ക്‌സ് കുറിച്ചു. ലോകത്തെല്ലായിടത്തും കൊറോണവൈറസ് വ്യാപനവും ഭീഷണിയും നിലനില്‍ക്കുന്നതിനാലാണ്
പരിശോധനയ്ക്ക് നിര്‍ദേശം ലഭിച്ചത്. പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലും
ഇന്‍സ്റ്റഗ്രാമിലും ഹാങ്ക്‌സ് കുറിച്ചു.

![tom hanks with wife](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/tom-hanks-with-wife.jpg?resize=1280%2C720&ssl=1)

അദ്ദേഹം കുറിച്ചത് ഇങ്ങനെ :ഹാലോ, സുഹൃത്തുക്കളെ ഞാനും റീത്തയും ഓസ്ട്രലിയയില്‍ വയ്യാത്ത
അവസ്ഥയിലാണ്, ഞങ്ങള്‍ക്ക് ക്ഷീണവും പനിയും ചിലയിടങ്ങളില്‍ വേദനയും തോന്നുന്നു. ലോകത്ത്
എങ്ങും ചെയ്യുന്നതുപോലെ ഞങ്ങള്‍ കൊറോണ ടെസ്റ്റ് നടത്തി. അത് പൊസറ്റീവയാണ് കാണുന്നത്.
ഞങ്ങള്‍ ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നുണ്ട്. ഞങ്ങള്‍ ആവശ്യമായ സമയം ഐസൊലേഷനില്‍ 
തന്നെ തുടരും. അപ്ഡേറ്റുകള്‍ ലോകത്തെ അറിയിക്കും, നിങ്ങളും ജാഗ്രതയോട ഇരിക്കുക- ടോം
ഹാങ്ക്സിന്‍റെ സന്ദേശത്തില്‍ പറയുന്നു.

വൈറസ് ബാധയുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുന്ന ആദ്യ ഹോളിവുഡ് താരമാണ് ഹാങ്ക്‌സ്.
ഹാങ്ക്‌സും റീത്തയും ഉള്‍പ്പെടെ ഓസ്‌ട്രേലിയയില്‍ 136 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

[Tweets by tomhanks](https://twitter.com/tomhanks?ref_src=twsrc%5Etfw)
