# പൊയ്കയിൽ നീന്തിത്തുടിച്ച് യുവമിഥുനങ്ങൾ, വൈറലായി ദമ്പതികളുടെ ചിത്രങ്ങൾ

- Link: https://ml.b4blaze.com/news/coulples-photoshoot-viral
- Published: 2020-09-29T19:41:25+05:30
- Author: Rahul

പുതിയൊരു ജീവിതം സ്വപ്‍നം കണ്ടാണ്  എല്ലാവരും വിവാഹത്തിന് ഒരുങ്ങുന്നത്. വിവാഹ ജീവിതത്തിലേക്ക്
കടക്കുമ്പോൾ ഒരായിരം സങ്കല്പങ്ങൾ ആയിരിക്കും എല്ലാവരുടെയും മനസ്സിൽ. സന്തോഷത്തിലും 
സങ്കടത്തിലും ഒന്നായി നിൽക്കുമെന്ന വാഗ്ദാനത്തോടെ തുടങ്ങുന്ന ആ ജീവിത യാത്രയുടെ ഓരോ
നിമിഷങ്ങളും പകർത്തിയെടുത്ത് ചേർത്ത് വെക്കുന്നതും അവർക്ക് സന്തോഷം പകരുന്ന ഒന്നാണ്.
ഇപ്പോൾ വിവാഹ ആഘോഷങ്ങൾ കൂടുതൽ മനോഹരമാക്കുവാൻ എല്ലാവരും  ആശ്രയിക്കുന്നത് ഫോട്ടോഷൂട്ടുകളെ
ആണ്. തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഒപ്പിയെടുത്ത് സൂക്ഷിക്കുവാൻ എല്ലാവരും

ആഗ്രഹിക്കാറുണ്ട്.അവിടെയാണ് പ്രീവെഡിങ്, പോസ്റ്റ് വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ ചർച്ചയാകുന്നത്.
അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് നാം ദിനം തോറും കാണുന്നത്. ചിലത് സഭ്യതയുടെ അതിർവരമ്പുകൾ
ഭേദിക്കുകയും ചെയ്യുന്നു. അത്തരം ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന ഈ കാലത്ത് മറ്റൊരു ഫോട്ടോഷൂട്ട്
ശ്രദ്ധേയമാവുകയാണ്. പൊയ്കയിൽ നീന്തി തുടിക്കുന്ന യുവമിഥുനങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ
മീഡിയിൽ ശ്രദ്ധ നേടുന്നത് ചിത്രങ്ങൾ കാണാം        
