# മനം കവർന്ന ഫോട്ടോഷൂട്ട്, വൈറലായി ദമ്പതികളുടെ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ

- Link: https://ml.b4blaze.com/news/couples-photoshoot
- Published: 2020-09-19T12:12:53+05:30
- Author: Rahul

പുതിയൊരു ജീവിതം സ്വപ്‍നം കണ്ടാണ്  എല്ലാവരും വിവാഹത്തിന് ഒരുങ്ങുന്നത്. വിവാഹ ജീവിതത്തിലേക്ക്
കടക്കുമ്പോൾ ഒരായിരം സങ്കല്പങ്ങൾ ആയിരിക്കും എല്ലാവരുടെയും മനസ്സിൽ. സന്തോഷത്തിലും 
സങ്കടത്തിലും ഒന്നായി നിൽക്കുമെന്ന വാഗ്ദാനത്തോടെ തുടങ്ങുന്ന ആ ജീവിത യാത്രയുടെ ഓരോ
നിമിഷങ്ങളും പകർത്തിയെടുത്ത് ചേർത്ത് വെക്കുന്നതും അവർക്ക് സന്തോഷം പകരുന്ന ഒന്നാണ്.
ഇപ്പോൾ വിവാഹ ആഘോഷങ്ങൾ കൂടുതൽ മനോഹരമാക്കുവാൻ എല്ലാവരും  ആശ്രയിക്കുന്നത് ഫോട്ടോഷൂട്ടുകളെ
ആണ്. തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഒപ്പിയെടുത്ത് സൂക്ഷിക്കുവാൻ എല്ലാവരും 
ആഗ്രഹിക്കാറുണ്ട്.
  അവിടെയാണ് പ്രീവെഡിങ്, പോസ്റ്റ് വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ ചർച്ചയാകുന്നത്.
അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് നാം ദിനം തോറും കാണുന്നത്. ചിലത് സഭ്യതയുടെ അതിർവരമ്പുകൾ
ഭേദിക്കുകയും ചെയ്യുന്നു. അത്തരം ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന ഈ കാലത്ത് മറ്റൊരു ഫോട്ടോഷൂട്ട്
ശ്രദ്ധേയമാവുകയാണ്.  വളരെ മനോഹരമായി ഒപ്പിയെടുത്ത ഈ ചിത്രങ്ങൾ ആരുടെയും മനം കവർന്നിരിക്കുകയാണ്.
ഓളപ്പരപ്പിൽ പൂക്കളിൽ അലങ്കരിച്ച രണ്ടു യുവമിഥുനങ്ങൾ.  തടാകറാണിയുടെ വിരിമാറിൽ കലാസംവിധാനത്തിന്റെ
മികവിലും പരിചയസമ്പത്തിന്റെ തികവിലും വുഡ്‌പെക്കർ സംഘത്തിലെ കലാകാരന്മാരുടെ മന്ത്രികകരങ്ങൾ
തീർത്ത അണിയറ കൂടി ഒന്നിച്ചപ്പോൾ ക്യാമറകണ്ണുകൾക്കു ഒപ്പിയെടുക്കാനായത് ആരും കൊതിക്കുന്ന
നിശ്ചലദൃശ്യങ്ങളെയാണ്.      
