# സോഷ്യൽ മീഡിയയിൽ വൈറലായി ലോകം ചുറ്റുന്ന ദമ്പതികളുടെ ചിത്രങ്ങൾ ….!!

- Link: https://ml.b4blaze.com/news/couples-viral-photos
- Published: 2020-10-10T15:08:17+05:30
- Author: Rahul

ലോകം ചുറ്റുന്ന ദമ്പതികളുടെ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്,
നിക്കും ലിൻസും എന്ന ദമ്പതികളുടെ ചിത്രങ്ങൾ ആണിപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്,
വ്യത്യസ്ത രീതിയിൽ ലോകം കാണുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ, എന്നാൽ ഇവരുടെ പ്രത്യേകത
എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്, ബെൽജിയത്തിൽ നിന്നുള്ള ഈ ദമ്പതികൾ നഗ്‌നരായി 
യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആണ്, ഇവരുടെ യാത്ര എല്ലാം തന്നെ അങ്ങനെ യാണ്, നഗ്നരായിട്ടാണ്
ഇവർ യാത്ര ചെയ്യുന്നത് തന്നെ . രണ്ടുവർഷമായി ഇവർ ഇങ്ങനെ ലോകം ചുറ്റി കാണാൻ തുടങ്ങിയിട്ട്,
നഗ്‌നത സാധാരണവല്‍ക്കരിക്കുക, ശാരീരികമായി ആത്മവിശ്വാസം കൈവരിക്കുക എന്നിവയാണ് ഈ ദമ്പതികളുടെ
ലക്ഷ്യം
  ഇവർക്ക് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉണ്ട്, നേക്കഡ് വണ്ടറിംഗ്‌സ് എന്നാണ്
ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്, നമ്മളുടെ നഗ്ന ശരീരം തുറന്ന് കാണിക്കുന്നതിൽ
യാതൊരു മടിയും വേണ്ട എന്നാണ് ഈ ദമ്പതിമാർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല  ശരീരവും 
പ്രകൃതിയുടെ ഭാഗമാണെന്നും അതിന് ലിംഗഭേദവും പ്രായവുമൊന്നുമില്ലെന്നും   ചെറുപ്പക്കാർ
അഭിപ്രായപ്പെടുന്നു.  ഞങ്ങള്‍ ഒരു പ്രചോദനമാവുന്നുണ്ടെന്ന് പറഞ്ഞ് പലരും മെയില്‍ ചെയ്യുന്നുണ്ട്.
ലോക്ഡൗണ്‍ സമയത്ത് ഞങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ വര്‍ധിച്ചിരുന്നു. ഇപ്പോഴത്തെ
സാഹചര്യം പ്രകൃതിവാദികളെ സംബന്ധിച്ചിടത്തോളം അത്ര  എളുപ്പമല്ല. ബെല്‍ജിയത്തില്‍, ഞങ്ങളുടെ
നാട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു ന്യൂഡ് ബീച്ചാണ് അടച്ചുപൂട്ടിയത് എന്നാണ് ഇവർ പറയുന്നത്.
ഇനിയും തങ്ങൾ യാത്ര തുടരും, ഇങ്ങനെ തന്നെ ആയിരിക്കും ഞങ്ങൾ യാത്ര ചെയ്യുന്നത്, സുരക്ഷിതമായി
യാത്ര ചെയ്യാനുള്ള അവസരത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്, ഇപ്പോഴത്തെ ഈ അവസ്ഥ ഒന്ന്
മാറിയാൽ ഞങ്ങൾ  ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്  എന്നിവിടങ്ങളിലെ ബീച്ചിലേക്ക്
പോകും എന്നിവർ പറയുന്നു.
