# കല്യാണത്തിരക്കിനിടയില്‍ മോമോസ് ആസ്വദിച്ച് കഴിച്ച് വധു- ക്യൂട്ട് ബ്രൈഡെന്ന് സോഷ്യല്‍ മീഡിയ

- Link: https://ml.b4blaze.com/news/cute-bride-momos-eating-video-viral
- Published: 2022-03-09T21:21:41+05:30
- Author: Gargi

വിവാഹാഘോഷ ചടങ്ങുകള്‍ക്കിടയിലെ ചില നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കല്യാണത്തിരക്കിനിടയിലും
ഒരു പ്ലേറ്റ് മൊമോസ് ആസ്വദിച്ച് കഴിക്കുന്ന വധുവിന്റെ വീഡിയോയാണ് പുറത്തു വന്നത്. ലെഹങ്ക
ധരിച്ച് ആഭരണങ്ങളും മേക്കപ്പുമൊക്കെ അണിഞ്ഞിരുന്നാണ് വധു മൊമോസ് കഴിക്കുന്നത്. വളരെ
ആസ്വദിച്ച് സന്തോഷവതിയായാണ് ജീവിതത്തിലെ സുപ്രധാന നിമിഷത്തില്‍ തൊട്ടുമുന്‍പുള്ള മണിക്കൂറുകള്‍
ഈ വധു ആഘോഷിക്കുന്നത് എന്ന് വീഡിയോയില്‍ കാണാം. മൊമോസ് കഴിച്ചിട്ടുള്ള ആ ഡാന്‍സ് ആണ്
എനിക്കിഷ്ടപ്പെട്ടത്, ഇതാണ് ജീവിതം, ക്യൂട്ട് ബ്രൈഡ് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക്
ലഭിക്കുന്നത്.

https://www.instagram.com/reel/CaT_5zegCVS/?utm_source=ig_embed&ig_rid=1940db0c-
cd32-4c11-a1ce-8fc42db85235
