# ക്യാപ്റ്റൻ കൂൾ ധോണിയുടെ വിരമിക്കലിൽ ഭാര്യ സാക്ഷിയുടെ പ്രതികരണം !!

- Link: https://ml.b4blaze.com/news/dhoni-retiring-related-news
- Published: 2020-08-16T13:10:42+05:30
- Author: Rahul

ക്രിക്കറ്റ് പ്രേമികൾ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രതിഭയാണ് ധോണി, അപ്രതീക്ഷിതമായിട്ടാണ്
ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ദുബായിൽ വെച്ച് നടക്കാൻ ഇരിക്കുന്ന
ഐപിഎല്ലിന് ഒരുങ്ങവെ ആയിരുന്നു ധോണിയുടെ വിരമിക്കൽ, ക്യാപ്റ്റൻ കൂളിന്റെ വിരമിക്കലിനോട്
പ്രമാണിച്ച് നിരവധി പേരാണ് ധോണിക്ക് ആശംസ അറിയിച്ച് എത്തിയത്. സാധാകണ ക്രിക്കറ്റ് പ്രേമി
മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍  ആ ലിസ്റ്റിൽ ഉണ്ട്.

എംഎസ് ധോണിയുടെ ഭാര്യ സാക്ഷി സിംഗും ധോണിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരണവുമായെത്തി.
വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് സാക്ഷി
പ്രതികരണവുമായെത്തിയത്.ഹൃദയത്തിന്റെയും കൂപ്പുകൈയുടെയും ഇമോജി മാത്രമായിരുന്നു സാക്ഷിയുടെ
പ്രതികരണം. ഒരു മണിക്കൂറിനുള്ളില്‍ നാല്‍പതിനായിരത്തിലധികമാളുകള്‍ സാക്ഷിയുടെ കമന്റിന്
ലൈക്ക് ചെയ്തു.
