# വിവാഹത്തിന് മുന്‍പ് എല്ലാ പുരുഷന്‍മാരും സിംഹങ്ങളാകും, വിവാഹത്തിന് ശേഷം? ചിരി പടർത്തി ധോണി

- Link: https://ml.b4blaze.com/news/dhonis-argument
- Published: 2019-11-27T13:35:24+05:30
- Author: Rahul

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തമാശ രൂപേണയുള്ള മറുപടികള്‍ 
പല ഘട്ടത്തിലും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. കളിക്കളത്തില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും
ഇതിന് വലിയ കുറവൊന്നും സംഭവിക്കാറില്ല. ചെന്നൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ
ധോണി വിവാഹത്തെക്കുറിച്ച്‌ നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോള്‍ ആരാധകരെ ചിരിപ്പിക്കുന്നത്.‘
വിവാഹത്തിന് മുന്‍പ് എല്ലാ പുരുഷന്‍മാരും സിംഹങ്ങളാകും. എന്നാല്‍ 55 വയസ്സിന് ശേഷമാണ്
വിവാഹത്തിന്റെ യഥാര്‍ത്ഥ അവസ്ഥ പുറത്തുവരുന്നത്. എന്റെ ഭാര്യക്ക് ആഗ്രഹമുള്ളതെല്ലാം
ചെയ്യാന്‍ അനുവദിക്കാറുണ്ട്. കാരണം എന്റെ ഭാര്യ സന്തോഷിക്കുന്നുവെങ്കില്‍ ഞാനും ഹാപ്പിയാണ്’,
ധോണി വ്യക്തമാക്കി.

![dhoni-smile](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/images-
6-4.jpg?resize=739%2C415&ssl=1)

ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും സെമി ഫൈനലില്‍ പുറത്തായതിന്
ശേഷം എംഎസ് ധോണി ക്രിക്കറ്റില്‍ നിന്നും സ്വയംപ്രഖ്യാപിത ലീവിലാണ്. വെസ്റ്റിന്‍ഡീസ്,
സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ 
ടീമിലും അദ്ദേഹത്തിന് ഇടമുണ്ടായില്ല. കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയാണെന്ന് ദേശീയ
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനായി ഋഷഭ് പന്തിനെയാണ് ടീം വിക്കറ്റിന് പിന്നില്‍

![dhoni-smile](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/images-
3-10.jpg?resize=739%2C415&ssl=1)

നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതോടെ എംഎസ് ധോണി വിരമിക്കുന്നതാണ് നല്ലതെന്ന തരത്തിലാണ്
വിമര്‍ശനങ്ങള്‍. എന്നാല്‍ ലോകകപ്പ് ടീമില്‍ ധോണിക്ക് ഇടംലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന
വാര്‍ത്തകള്‍.മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണി എല്ലാവർക്കും പ്രിയപ്പെട്ട ആളാണ്, ക്യാപ്റ്റൻ
കൂൾ എന്നാണ് ധോണിയെ ആരാധകർ വിളിക്കുന്നത്. ധോണിയുടെ സൗമ്യമായ ഇടപെടൽ കൊണ്ടാണിത്. എല്ലാവരോടും
വളരെ മാന്യമായ രീതിയിൽ ആണ് ധോണി സംസാരിക്കുന്നത്. ഇടയ്ക്ക് ധോണിയുടെ മകളുടെ വീഡിയോയും
ന്യൂസും പുറത്തു വരാറുണ്ട് ഇവ വളരെ ആകാംഷയോടെയാണ് എല്ലാവരും കാണുന്നത്, ഇവ വളരെ

![dhoni-smile](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/images-
4-8.jpg?resize=764%2C401&ssl=1)

നിമിഷ നേരം, കൊണ്ട് വൈറൽ ആകുകയും ചെയ്യും. മുൻ ക്യാപ്റ്റൻ ധോണിയുടെ വിരമിക്കൽ വളരെ 
വിഷമത്തോടെ ആണ് ആരാധകർ നോക്കി കണ്ടത്, ധോണി വിരമിക്കുന്നു എന്ന വാർത്ത അറിഞ്ഞത് തന്നെ
വളരെ ഞെട്ടലോടെയാണ്, രെന്നാലും ഇപ്പോഴും ധോണിയെ ആരാധിക്കുന്നവരുടെ എണ്ണം വബലരെ ഏറെയാണ്,
അത് കൊണ്ട് തന്നെ ധോണിയുടെ പുതിയ ന്യൂസുകൾ എല്ലാവരും ആകാംഷയോടെ നോക്കി കാണുന്നു.
