# ദിലീപിനായി ഒളിപ്പിച്ചു വെച്ച ആ സർപ്രൈസ്, മഞ്ജുവും ദിലീപും ഒരേ വേദിയിൽ എത്തുന്നു

- Link: https://ml.b4blaze.com/news/dileep-and-manu-warrier-in-reality-show
- Published: 2019-12-18T15:38:51+05:30
- Author: Rahul

ക്രിസ്തുമസ് പുതുവത്സര നാളുകളെ അടിപൊളിയാക്കാന്‍ ചാനലുകള്‍ ഒരുങ്ങി കഴിഞ്ഞു. റിയാലിറ്റി
ഷോയുമായി ആരാധകരെ കൈയ്യിലെടുത്ത ‘സരിഗമപ’ വേദി ആരാധകര്‍ക്കായി ഇപ്പോള്‍ കിടിലന്‍ സര്‍പ്രൈസ്
ഒരുക്കുകയാണ്. ജനപ്രിയ നായകന്‍ ദിലീപ്, മഞ്ജു വാര്യര്‍,നാദിര്‍ഷ തുടങ്ങിയവരാണ് ഇത്തവണ
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ വേദിയില്‍ ആരാധകര്‍ക്ക് മുന്നില്‍ അതിഥികള്‍
ആയി എത്തുന്നത്.

![dileep and came together ina reality show](https://i0.wp.com/ml.b4blaze.com/wp-
content/uploads/2019/12/dileep-and-came-together-ina-reality-show.jpg?resize=960%
2C540&ssl=1)

പരിപാടിയുടെ പ്രമോ വീഡിയോയിലീണ് സര്‍പ്രൈസ് പുറത്ത് വിട്ടത്. പക്ഷെ പരിപാടിയില്‍ മൂന്നു
പേരും ഒരുമിച്ചാണോ എത്തുന്നത് എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. പക്ഷേ മൂന്നുപേരും
പങ്കെടുക്കുന്ന എപ്പിസോഡുകള്‍ ശനി ഞായര്‍ ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന്
അറിയിച്ചിട്ടുണ്ട്. ദിലീപിന് ഒരു സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന്, അവതാരകന്‍
ജീവ പറയുന്ന രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആ സര്‍പ്രൈസ് മഞ്ജുവാണോ
എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

![dileep and came together ina reality show](https://i0.wp.com/ml.b4blaze.com/wp-
content/uploads/2019/12/dileep-and-manju-came-in-a-reality-show.jpg?resize=760%2C400&
ssl=1)

പക്ഷെ ആ സര്‍പ്രൈസ് നാദിര്‍ഷായാകും എന്ന നിഗമനം പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.
എന്നിരുന്നാലും ആരാധകരര്‍ വളരെ അധികം ആകാംഷയിലാണ് ഇപ്പോള്‍ ഉള്ളത്. മഞ്ജുവിന്റെ വരവും
ചടങ്ങില്‍ ഗംഭീരമായാണ് കാണിച്ചിരിക്കുന്നത്. കണ്ണാടി കൂടും കൂട്ടി എന്ന പാട്ടിന്റെ 
പശ്ചാത്തലത്തില്‍ ആണ് മഞ്ജു എത്തുന്നത്.
