# നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നോട്ടീസ്

- Link: https://ml.b4blaze.com/news/dileep-in-actress-attacked-case-3
- Published: 2022-03-22T23:36:00+05:30
- Author: Rahul

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട്
അന്വേഷണ സംഘത്തിന്റെ നോട്ടീസ്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണായകമായ
പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് 
നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

ഈ മാസം 24ന് ഹാജരാകാനാണ് ദിലീപിനോട് അന്വേഷണ സംഘം ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ മുമ്പ്
തീരുമാനിച്ചപ്രകാരം സംസ്ഥാനത്തിന് പുറത്തേയ്ക്ക് ഒരു യാത്ര ഉള്ളതിനാല്‍ ഹാജരാകുന്നതില്‍
ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ദിലീപ് വ്യക്തമാക്കി. ഇതിന്റെ ഭാഗാമായണ്
ഹാജരാകുന്നതിനുള്ള ദിവസം 28ലേയ്ക്ക് മാറ്റ നല്‍കിയത്.

ഏപ്രില്‍ 15 വരെയാണ് കേസില്‍ തുടരന്വേഷണം നടത്തുന്നതിന് ഹൈക്കോടതി അനുവദിച്ച സമയം. 
കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.
