# പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവ ഡോക്ടറെ യുവതിയും സുഹൃത്തുക്കളും അടിച്ചുകൊന്നു!!

- Link: https://ml.b4blaze.com/news/doctor-death-for-sharig-pic-on-intagram
- Published: 2022-09-20T12:30:38+05:30
- Author: Ajay

പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് പങ്കുവെയ്ക്കുകയും ഇൻസ്റ്റഗ്രാമിൽ
പോസ്റ്റ് ചെയ്യുകയും ചെയ്ത യുവ ഡോക്ടറെ യുവതിയും സുഹൃത്തുക്കളും അടിച്ചുകൊലപ്പെടുത്തി.
ദാരുണമായ സംഭവം നടന്നത് ബെംഗുളുരുവിലാണ്.ചെന്നൈ സ്വദേശിയായ ഡോക്ടർ വികാഷ് രാജനാണ് കൊല്ലപ്പെട്ടത്.
യുവതിയും സുഹൃത്തുക്കളായ സുശീൽ,ഗൗതം,സൂര്യ എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്.ഇതിൽ
സൂര്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ് പോലീസ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/insta-1024x576.jpg?
resize=696%2C392&ssl=1)

പ്രതികളിലൊരാളായ സുശീലിന്റെ വീട്ടിൽവെച്ചാണ് കൊലപാതകം നടന്നത്. ക്രൂരമായി മർദ്ദനമേറ്റ
വികാഷ് രാജനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.കൊല്ലപ്പെട്ട വികാഷും
യുവതിയും രണ്ട് വർഷമായി സൃഹദത്തിലായിരുന്നു.തുടർന്ന് വിവാഹത്തി വീട്ടുകാർ വിവാഹത്തിന്
സമ്മതിക്കുയായിരുന്നു. ഇതിനിടെ വികാഷ് യുവതിയുടെ നഗ്ന ചിത്രം വ്യാജ അക്കൗണ്ട് വഴി ഇൻസ്റ്റഗ്രാമിൽ
പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ആരേപണം.

 ഇത് ചോദ്യം ചെയ്തപ്പോൾ തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു മറുപടി. ഇതിന് പ്രതികാരമായി
വികാഷിന് ശിക്ഷകൊടുക്കാനായി ഡോക്ടറെ യുവതി സുശീലിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും
ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.പ്രതികൾക്ക് ഡോക്ടറെ കൊലപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നവെന്ന്
പോലീസ് വ്യക്തമാക്കി.
