# വൃദ്ധ ദമ്പതികള്‍ ഒരു മാളില്‍ നിന്ന് ചെടി മോഷ്ടിക്കുന്നു; വൈറല്‍ വീഡിയോയ്ക്ക് കണ്ടത് 3 മില്യണിലധികം പേര്‍

- Link: https://ml.b4blaze.com/news/elderly-couple-steals-plant-from-a-mall
- Published: 2022-08-31T20:13:26+05:30
- Author: Gargi

സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി രസകരമായ വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ
പ്രായമായ ദമ്പതികള്‍ ഒരു മാളില്‍ സ്ഥാപിച്ച ചെടി മോഷ്ടിക്കുന്ന വീഡിയോയാണ് വൈറലായത്.
3 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്.

>  
> View this post on Instagram
>  
> [A post shared by Pubity (@pubity)](https://www.instagram.com/reel/Ch6xvsAAcWb/?utm_source=ig_embed&utm_campaign=loading)

ഇപ്പോള്‍ വൈറലായ വീഡിയോ പ്യൂബിറ്റി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഷോര്‍ട്ട്
ക്ലിപ്പില്‍, ഒരു മാളില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റിന് മുന്നില്‍ പ്രായമായ ദമ്പതികള്‍
നില്‍ക്കുന്നത് കാണാം. ആ സ്ത്രീ തന്റെ ബാഗ് അല്‍പ്പം തുറന്നപ്പോള്‍ അവര്‍ തന്ത്രപൂര്‍വ്വം
ഇരുവശങ്ങളിലേക്കും നോക്കി. അവര്‍ വേഗം ചെടിയുടെ ഒരു ഭാഗം പിടിച്ച് ബാഗിനുള്ളില്‍ നിറച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/comment.jpg?resize
=1200%2C975&ssl=1)

അവസാനം ഒന്നും സംഭവിക്കാത്ത മട്ടില്‍ ദമ്പതികള്‍ നടന്നു നീങ്ങി. നിരവധി പേരാണ് വീഡിയോയ്ക്ക്
കമന്റുകളുമായെത്തിയത്. ‘ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കവര്‍ച്ചയാണ്,’ ഒരു ഉപയോക്താവ്
എഴുതി, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, ‘വളരെ കംഫര്‍ട്ടബിളാണ്, വളരെ പ്രൊഫഷണലാണ്.’
