# ബീച്ച് വെഡ്ഡിങ് വേദിയിലേക്ക് അപ്രതീക്ഷിത അതിഥികളായി തിരമാലകള്‍; വൈറലായി വീഡിയോ

- Link: https://ml.b4blaze.com/news/giant-waves-crash-hawaii-island-wedding
- Published: 2022-07-18T20:50:31+05:30
- Author: Gargi

വിവാഹവും വിവാഹവേദിയും എങ്ങനെ മനോഹരമാക്കാമെന്ന് ചിന്തിക്കുന്നവരാണ് യുവതലമുറക്കാര്‍.
അത്തരത്തില്‍ തങ്ങളുടെ വിവാഹം കൂടുതല്‍ മനോഹരമാക്കാനും മികച്ച അനുഭവമാക്കാനും ഡില്ലണും
റിലിയും തിരഞ്ഞെടുത്തത് കടല്‍ത്തീരമായിരുന്നു. എന്നാല്‍ അപ്രതീക്ഷിത അതിഥികളായെത്തിയ
തിരമാലകള്‍ ഈ ബീച്ച് വെഡിങ് തകര്‍ത്തു കളഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഹവായിലാണ് സംഭവം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/waves.png?resize
=798%2C401&ssl=1)

വധൂവരന്മാര്‍ക്ക് നൃത്തംവയ്ക്കാനൊരുക്കിയ വേദി വരെ ഒന്നൊന്നായെത്തിയ തിരമാലകള്‍ കവര്‍ന്നു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിവാഹവേദിക്ക് സമീപമുള്ള മതിക്കെട്ടിനെയും
മറികടന്ന് തിരമാലകള്‍ കുതിച്ചെത്തിയതോടെ അതിഥികളെല്ലാം ഓടിമാറുന്നത് വീഡിയോയില്‍ കാണാം.
എന്നാല്‍ തങ്ങളുടെ കേക്കിനും ഭക്ഷണത്തിനും ഒന്നും സംഭവിച്ചില്ലെന്ന ആശ്വാസമാണ് വധൂവരന്മാര്‍
പങ്കുവച്ചത്. തിരമാലകള്‍ വേദിയിലേക്ക് അടിച്ചു കയറിയ സമയത്ത് ഭക്ഷണ സാധനങ്ങളൊന്നും 
തന്നെ ഇവിടെയുണ്ടായിരുന്നില്ല.

https://youtu.be/RaItIsHAz4M

പിന്നീട് ഇതേയിടത്ത് തന്നെ പരിപാടികള്‍ നടത്തുകയും ചെയ്തു. നൃത്തംവയ്ക്കാനൊരുക്കിയ 
വേദി മുഴുവനായും തിരയടിച്ചതോടെ ചെളിയില്‍ നൃത്തംവയ്‌ക്കേണ്ടിവന്ന സങ്കടം മാത്രമാണ് 
വധുവും വരനും പങ്കുവച്ചത്.
