# കേരളത്തിലെ യുവാക്കൾക്ക് കെട്ടാൻ പെണ്ണില്ല…ഒരു പെണ്ണുകിട്ടിയാല്‍ മതിയെന്ന നിലയിൽ യുവാക്കള്‍

- Link: https://ml.b4blaze.com/news/girls-has-no-marriage
- Published: 2023-07-27T11:59:53+05:30
- Author: Aswathy

പുരുഷന്മാര്‍ ഇപ്പോള്‍ സ്ത്രീധനമോ സ്വര്‍ണമോ വധുവിന്റെ ജോലിയോ വിദ്യാഭ്യാസമോ സൗന്ദര്യമോ
പോലും ഡിമാൻഡ് ചെയ്യുന്നില്ല. എങ്ങനെയും ഒരു പെണ്ണുകിട്ടിയാല്‍ മതിയെന്ന നിലയിലാണ് 
യുവാക്കള്‍.കേരളത്തിലെ പെൺകുട്ടികളിൽ വിവാഹത്തോടുള്ള താല്പര്യം കുറഞ്ഞു വരുന്നുവെന്നാണ്
ചില കണക്കുകൾ സൂചിപ്പിക്കുന്നത്. മാട്രിമോണി സൈറ്റുകളും വിവാഹ ബ്യുറോകളും കൗൺസിലിംഗ്
സൈക്കോളജിസ്റ്റുകളുമുൾപ്പെടെ ഈ നിഗമനത്തിൽ ആണെത്തി നിൽക്കുന്നത്. വിവാഹ ബന്ധങ്ങള്‍ 
തകരുന്നതും തകർച്ച പിന്നീട് ആത്മഹത്യയിൽ വരെ കൊണ്ടെത്തിക്കുന്നതുമായ സാഹചര്യം മുതല്‍
തങ്ങളുടെ മാനസികവും സോഷ്യല്‍ സ്റ്റാറ്റസിനും ഇണങ്ങിയ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത്
വരെയാണ് മലയാളി പെണ്‍കുട്ടികള്‍ വിവാഹം വേണ്ടെന്ന് വെക്കാനുള്ള കാരണമെന്നാണ് പഠനങ്ങളും
അഭിപ്രായ സർവേകളും തെളിയിക്കുന്നത്.

അഞ്ചു വര്‍ഷം മുമ്പുള്ള സാമൂഹിക അവസ്ഥയല്ല കേരളത്തില്‍ ഇപ്പോഴുള്ളതെന്നാണ് വാസ്തവം.
27 വയസ് കഴിഞ്ഞ യുവാക്കള്‍ക്ക് വിവാഹം നടക്കാത്ത സാഹചര്യം നിലവിലുണ്ട്. പെണ്‍കുട്ടികള്‍ക്ക്
തങ്ങളുടെ ജീവിതത്തെ കുറിച്ച്‌ വ്യക്തമായ കാഴ്ച്ചപ്പാടുകളാണുള്ളതെന്നും അവയില്‍ പലതും
പ്രായോഗികമാകാറില്ലെന്നും വിവാഹ ബ്രോക്കർമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഭൂരിപക്ഷം
പെണ്‍കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസമുണ്ട്. പലരും സര്‍ക്കാര്‍ ജോലിയോ അതുമല്ലെങ്കില്‍
പ്രൊഫഷണലുകളോ ആണ് ..നിലവിൽ ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും നേടുന്നവരില്‍
അധികവും പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളുടെ എണ്ണത്തിന്റെ പകുതി ആണ്‍കുട്ടികള്‍ മാത്രമാണ്
ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും നേടുന്നത്രെ. തങ്ങളുടെ അതേ യോഗ്യതകളുള്ള
പങ്കാളിയെ തിരയുന്ന പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ മതിയായ ബോധവതികളല്ലെന്നും ഈ മേഖലയില്‍
പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.അ‍ഞ്ചു വര്‍ഷം മുമ്പു വരെ അഞ്ച് പെണ്ണുകാണല്‍
നടന്നാല്‍ ഒരു വിവാഹം നടക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്ത് പെണ്ണു കാണല്‍ നടന്നാല്‍
ഒരു വിവാഹം നടക്കണമെന്നില്ലെന്നും മാട്രി മോണിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
പുരുഷന്മാര്‍ ഇപ്പോള്‍ സ്ത്രീധനമോ സ്വര്‍ണമോ വധുവിന്റെ ജോലിയോ വിദ്യാഭ്യാസമോ സൗന്ദര്യമോ
പോലും ഡിമാൻഡ് ചെയ്യുന്നില്ല. എങ്ങനെയും ഒരു പെണ്ണുകിട്ടിയാല്‍ മതിയെന്ന നിലയിലാണ് 
യുവാക്കള്‍. എന്നാല്‍, പെണ്‍കുട്ടികള്‍ വളരെ സെലക്ടീവായതോടെ ആണിനും പെണ്ണിനും വിവാഹം
നടക്കാതെ നില്‍ക്കുന്ന സാഹചര്യമാണ്.ഗര്‍ഭം ധരിക്കാനുള്ള പേടി, വിവാഹ ബന്ധം വിജയകരമാകുമോ
എന്ന ആശങ്ക, തങ്ങളുടെ സ്വപ്നത്തിലെ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത് തുടങ്ങി നിരവധി
കാരണങ്ങളാണ് യുവതികളെ വിവാഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/No-marriage.png?
resize=800%2C533&ssl=1)

ആദ്യം വന്ന മികച്ച പ്രൊപ്പോസല്‍ വേണ്ടെന്ന് വെക്കുകയും പിന്നീട് അതിലും നല്ല പ്രൊപ്പോസല്‍
വരാത്തത് കാരണം വിവാഹം നടക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടെന്നും വിവാഹ ബ്രോക്കർമാർ
ചൂണ്ടിക്കാട്ടുന്നു.തങ്ങളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും മാച്ചാകുന്ന വരനെ പ്രതീക്ഷിച്ച്‌
വിവാഹം നീട്ടി കൊണ്ട് പോകുന്ന യുവതികളുണ്ട്. വിവാഹ പേടിയും തങ്ങളുടെ വേവ് ലെങ്ങ്തിന്
പറ്റിയ സോള്‍മേറ്റിനായുള്ള കാത്തിരിപ്പുമൊക്കെയാണ് പല യുവതികളെയും വിവാഹത്തില്‍ നിന്നും
അകറ്റി നിര്‍ത്തുന്നതെന്നാണ് പറയപ്പെടുന്നത്.
