# വിവാഹച്ചടങ്ങിനിടെ വരന്റെ പാന്റ് അഴിഞ്ഞു വീണു; ചിരിയടക്കാനാകാതെ വധു- വീഡിയോ

- Link: https://ml.b4blaze.com/news/grooms-trousers-fall-off-right-after-jaimala
- Published: 2022-05-27T23:04:19+05:30
- Author: Gargi

വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ വൈറലാകാറുണ്ട്. ചിലര്‍ ചടങ്ങുകളുടെ
ആഹ്ലാദകരമായ വശം കാണിക്കുമ്പോള്‍, ചിലര്‍ വിവാഹത്തില്‍ സംഭവിക്കാവുന്ന തികച്ചും വിചിത്രമായ
കാര്യങ്ങള്‍ കാണിക്കുന്നു. ഒരു വിവാഹത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വരണമാല്യം കൈമാറുന്നതിനിടെ വരന്റെ പാന്റ് അഴിഞ്ഞു വീഴുകയായിരുന്നു.

https://youtu.be/5CcYnGcpklQ

വീഡിയോയില്‍ വരനും വധുവും കൈകളില്‍ പൂമാലകളുമായി വേദിയില്‍ നില്‍ക്കുന്നത് കാണാം. വരന്‍
വധുവിന്റെ കഴുത്തില്‍ മാല ധരിപ്പിച്ചയുടനെ, അവന്റെ പാന്റ് അഴിഞ്ഞു വീഴുകയായിരുന്നു.
അവിടെ കൂടിയിരുന്ന അതിഥികളെല്ലാം ചിരിക്കാന്‍ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍
വരന്‍ ഒരു നിമിഷം എടുക്കുകയും സ്വയം ചിരിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. അതേസമയം, 
വധുവിന് ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല. രണ്ട് ദിവസം മുമ്പ് ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം
8,828 വ്യൂസ് നേടി. രസകരമായ കമന്റുകളുമായി വീഡിയോ വൈറലായിക്കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/comments_628f77f6c81b3.
jpg?resize=254%2C277&ssl=1)

അടുത്തിടെ വിവാഹച്ചടങ്ങിനിടെ വരന്റെ വിഗ്ഗ് ഊരിപ്പോയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍
നിന്ന് പിന്‍മാറിയിരുന്നു. ചടങ്ങിനിടെ വരന്‍ അബദ്ധത്തില്‍ വീണപ്പോള്‍ വിഗ്ഗും ഊരിപ്പോകുകയായിരുന്നു.
വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വധു വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/Marriage-Whatsapp-
Status-Video-Download-Wedding-4K-Status-Video_6214c33997f83.jpg?resize=725%2C338&
ssl=1)

കഷണ്ടിയുള്ള കാര്യം വധുവിനോട് വീട്ടുകാരോടും വരന്‍ മറച്ചുവെച്ചതായിരുന്നു. വിഗ്ഗ് താഴെ
വീണപ്പോഴാണ് കഷണ്ടിയുള്ള കാര്യം ഇവര്‍ അറിഞ്ഞത്. വധുവിനെയും വീട്ടുകാരെയും അനുനയിപ്പിക്കാന്‍
ശ്രമിച്ചെങ്കിലും വധു നിലപാട് മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് യോഗം 
വിളിച്ച് വരന്റെ വീട്ടുകാരില്‍നിന്ന് കല്യാണച്ചെലവ് ഈടാക്കിയാണ് പ്രശ്നം അവസാനിപ്പിച്ചത്.
