# ത്രീവ്രവാദിയെ തോൽപ്പിക്കാൻ തീവ്രവാദിയായിട്ട് കാര്യല്ല…. തീവ്രവാദിന്റെ അച്ഛനാവണം; പയ്യന്നൂരുകാർക്ക് സലാം എന്ന് ഹരീഷ് പേരാടി

- Link: https://ml.b4blaze.com/news/hareesh-peradi-fb-post-2
- Published: 2022-09-24T12:26:01+05:30
- Author: Ajay

മലയാള സിനിമ താരങ്ങളിൽ വേറിട്ടു നിൽക്കുന്ന വ്യക്തിയാണ് ഹരീഷ് പേരാടി. നമ്മുടെ സമൂഹത്തിൽ
എന്തു തന്നെ നടന്നലും അതിനെയൊക്ക ചങ്കുറപ്പോടെ വിമർശിക്കുന്ന താരം. ശരിയെ ശരിയെന്നും
തെറ്റിനെ തെറ്റെന്നും ഉറക്കെ വിളിച്ചുപറയുന്നയാൾ അതാണ് ഹരീഷ് പേരാടി . കലാകന്മാർ സമൂഹത്തിൽ
ഇടപെടണം എന്നാഗ്രഹിക്കുന്ന നടൻ കൂടിയാണ് ഇദ്ദേഹം.ഹരീഷിന്‌റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ
മീഡിയയിൽ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കേരളത്തിൽ എസ്ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമങ്ങൾ നടന്നിരുന്നു
എന്നാൽ പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ എത്തിയ ഹർത്താൽ അനികൂലികളെ നാട്ടുകാർ കൈകാര്യം
ചെയ്തിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹർത്താൽ ഏത് പാർട്ടി ആഹ്വാനം ചെയ്താലും
ഇനി നടക്കാനിരിക്കുന്ന എല്ലാ ഹർത്താലുകളെയും ജനം ഇങ്ങനെ അടിച്ചോടിക്കണം എന്നാണ് ഹരീഷ്
പേരാടി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/hareesh-2.jpg?resize
=1280%2C720&ssl=1)

”ത്രീവ്രവാദിയെ തോൽപ്പിക്കാൻ തീവ്രവാദിയായിട്ട് കാര്യല്ല…. തീവ്രവാദിന്റെ അച്ഛനാവണം..
ഏത് പാർട്ടി ആഹ്വാനം ചെയ്താലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹർത്താലുകളെയും ജനം ഇങ്ങനെ
അടിച്ചോടിക്കണം.. പയ്യന്നൂരിലെ നാട്ടുകാർക്ക് വികസന കേരള സലാം” എന്നാണ് ഹരീഷ് പേരാടി
തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
