# ‘ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മുള്ളാന്‍ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല’ ഹരീഷ് പേരടി

- Link: https://ml.b4blaze.com/news/hareesh-peradi-fb-post-about-k-rail
- Published: 2022-03-28T17:28:31+05:30
- Author: Gargi

വ്യത്യസ്തമായ അഭിനയം കൊണ്ട് പ്രേക്ഷക മനസില്‍ ഇടംപിടിച്ചയാളാണ് നടന്‍ ഹരീഷ് പേരടി. 
തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിളിച്ചു പറയുന്നതില്‍ മടി കാണിക്കാത്തയാളാണ്
താരം. ഇപ്പോഴിതാ കെ റെയില്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന മഞ്ഞക്കല്‍
ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍
കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/hareeshhh.jpg?resize
=960%2C540&ssl=1)

**ഹരീഷിന്റെ കുറിപ്പ് വായിക്കാം**

ഞാൻ K-Rail പക്ഷക്കാരനാണ് …കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലക്ക് ഏത്
പ്രതിസന്ധിയേയും ജനകീയമായി മറികടന്ന് കെ. റെയിൽ നടപ്പാക്കിയേ പറ്റു എന്ന് ആഗ്രഹിക്കുന്ന
ഒരു മനുഷ്യനാണ്…പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന
മഞ്ഞക്കൽ ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു…വിട്ടുടമസ്ഥന്റെ സമ്മതമില്ലാതെ
കുറച്ച് സർക്കാർ അടിമകൾ ഒരു മഞ്ഞകല്ലുമായി വന്നാൽ അതിന് റാൻ മുള്ളാൻ ഇത് കീംമിന്റെ 
ഉത്തരകൊറിയയല്ല…കെ.ടി.മുഹമമ്ദും,തോപ്പിൽ ഭാസിയും,N.N.പിള്ളയും നാടകം കളിച്ചുണ്ടാക്കിയ
കേരളമാണ്…എന്ത് കിട്ടും? എപ്പോൾ കിട്ടും? എന്ന് പച്ചക്ക് മുദ്ര കടലാസ്സിൽ എഴുതിതന്നതിനു
ശേഷം കല്ലിട്ടാൽ മതി…അല്ലാത്ത കല്ലുകൾ ഫാസിസത്തിന്റെ അണ്ണാക്കിലേക്ക് എറിയുക…കെ.റെയിൽ
മതി…ഫാസിസ്റ്റ് റെയിൽ വേണ്ട.
