# മോദി, ജനിച്ച രാജ്യത്തെ പെറ്റമ്മയും, പോറ്റമ്മയുമായി കാണുന്നു; ഈ മനുഷ്യന്‍ ഉറങ്ങാതെ കാവല്‍ ഇരിക്കുന്നതിനാല്‍ ഞാൻ ഉൾപ്പെടുന്ന എല്ലാവരും കൂർക്കം വലിച്ചുറങ്ങുന്നു, ഹരീഷ് പേരടി

- Link: https://ml.b4blaze.com/news/harish-peradi-about-modi
- Published: 2025-05-08T14:03:59+05:30
- Author: Suji

പ്രധാനമന്ത്രി നരേന്ദ്രമോദി ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന, 
രാജ്യമെന്നാല്‍ തന്റെ ഹൃദയമാണെന്ന് കരുതുന്ന, ഉറച്ച നിലപ്പാടുള്ള മനുഷ്യനെന്ന് നടന്‍
ഹരീഷ് പേരടി.തന്റെ ഫേസ്ബുക്ക് പേജിലോടെയാണ് നടന്റെ ഈ കുറിപ്പ്, കുറിപ്പ് രൂപം ഇങ്ങനെ…
ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാൽ തന്റെ ഹൃദയമാണെന്ന്
കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ..ഞാനും എന്റെ
150 ത് കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയിൽ സുഖമായി
ഉറങ്ങും..


പക്ഷെ എല്ലാ 51 വെട്ടുകളേയും,ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും,തീവ്ര ഹമാസിയൻ മനുഷ്യവിരുദ്ധമായ
കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന..സ്വരാജുകളല്ലാത്ത അയൽരാജുകളായ
കള്ള നാണയങ്ങൾ..യുദ്ധം വേണ്ട എന്ന മഹാൻമാരുടെ മുദ്രാവാക്യങ്ങൾ ചേരാത്ത സ്വന്തം നെറ്റിയിൽ
തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങൾ..ഇന്ന് കിടക്കപായയിൽ ഉറക്കം കിട്ടാതെ
ശയന പ്രദീക്ഷണം നടത്തും…ജയ് മോദിജി…ജയ് ഹിന്ദ് എന്നാണ് നടൻ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/images.b4blaze.com/2025/05/hareesh3.jpg?resize=867%2C599&ssl
=1)
