# ‘ആദ്യാവസാനം വരെ നന്നായി അഭിനയിച്ച ദർശനയേപറ്റി പോസിറ്റീവായ ഒരു വരി പോലുമില്ല’;  കെ കെ ശൈലജയുടെ എഫ്ബി പോസ്റ്റിനെ വിമർശിച്ച് ഹരീഷ് വാസുദേവൻ

- Link: https://ml.b4blaze.com/news/harish-vasudevan-about-kk-shailaja-fb-post
- Published: 2022-11-09T13:51:20+05:30
- Author: Ajay

പ്രേക്ഷക പ്രശംസകൊണ്ട് നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടയുകയാണ് ബേസിൽ ജോസഫും
ദർശന രാജേന്ദ്രനും തകർത്തഭിനയിച്ച ‘ജയ ജയ ജയ ജയ ഹേ’. സിനിമയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ്
രംഗത്തെയിയത്. അതിൽ എംഎൽഎയായ കെ കെ ശൈലജയും ഉൾപ്പെടുന്നു. എന്നാൽ കെ കെ ശൈലജയുടെ ഫേസ്ബുക്ക്
പോസ്റ്റിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/harish-v.jpg?resize
=1280%2C720&ssl=1)

ചിത്രത്തിൽ മികച്ച പ്രകടനം കാണിച്ച ദർശനയേപ്പറ്റി ഒന്നും എഴുതിയില്ല എന്നാണ് ഹരീഷ് 
വാസുദേവന്റെ വിമർശനം.”ആദ്യാവസാനം നന്നായി അഭിനയിച്ച ദർശന എന്ന നടിയെപറ്റി,അവരുടെ അഭിനയത്തെപറ്റി
പോസറ്റീവായ ഒരു വരി പോലുമില്ല. സ്വന്തം കാലിൽ നിൽക്കാനും ആണിന്റെ തുണയില്ലാതെ ജീവിക്കാനും
അവർ കാണിച്ച ധീരതയെപറ്റി…ടീച്ചർ ഈവിഷയത്തെക്കുറിച്ച് ഇനിയും എഴുതണം” എന്നാണ് എംഎൽഎയുടെ
എഫ്ബി പോസ്റ്റിന് താഴെ കമന്റായി ഹരീഷ് എഴുതിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jaya-1.jpg?resize
=1280%2C720&ssl=1)

ചിത്രത്തിലെ നായകനായ ബേസിലിന് അഭിനന്ദനം എന്ന് എഴുതിക്കൊണ്ടാണ് മുൻ ആരോഗ്യമന്ത്രി കൂടിയായ
കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് തന്നെ. ഈ പോസ്റ്റിന് താഴെ കമന്റായി
ബേസിൽ ജോസഫ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ കെ കെ ശൈലജയുടെ ഫേസ്ബുക്ക്
പോസ്റ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്

 
