# ജ്യോതിക ഹിമാലയം കീഴടക്കിയോ ? എന്റെ ഭാര്യ കരുത്തയായ സ്ത്രീയാണെന്ന് സൂര്യ

- Link: https://ml.b4blaze.com/news/has-jyoti-conquered-the-himalayas-surya-says-my-wife-is-a-strong-woman
- Published: 2021-09-01T17:02:07+05:30
- Author: Rahul

തമിഴ് സിനിമാ ലോകത്ത് ഏറ്റവും മികച്ച നായികയായി തിളങ്ങിയ താരമാണ്  ജ്യോതിക. സൂര്യയുടെ
ഭാര്യ എന്ന നിലയിൽ താരത്തിനെ ആരാധകർ ഒരു പാട് സ്നേഹിക്കുന്നുണ്ട്.അതെ പോലെ മലയാളികൾക്കും
ഒരേ പോലെ  പ്രിയങ്കരിയായ അഭിനേത്രിയാണ് ജ്യോതിക. ഇപ്പോൾ നിലവിൽ ഇൻസ്റ്റാഗ്രാമിലും ശ്രദ്ധേയ
ആകുകയാണ് ജ്യോതിക.

![jyothika](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/jyothika.
jpg?resize=1057%2C778&ssl=1)

jyothika

ഇതിന് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ  അത്ര സജീവമല്ലാത്തിരുന്ന ഈ കഴിഞ്ഞ ദിവസമാണ്  ഇന്‍സ്റ്റഗ്രാമില്‍
അക്കൗണ്ട് തുടങ്ങിയത്.ഒരു അത്ഭുതമെന്നോണം ഒരേ ഒരു ദിവസം കൊണ്ട് 1.2 മില്യണ്‍ ഫോളോവേഴ്സിനെയാണ്
താരം സ്വന്തമാക്കിയിരിക്കുന്നത്.വളരെ മനോഹരമായ ഹിമാലയന്‍ യാത്രയില്‍ നിന്നുള്ള അതി 
മനോഹര ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി ജ്യോതിക ഷെയര്‍ ചെയ്തിരിക്കുന്നത്.

![jyothika2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/jyothika2.
jpg?resize=749%2C479&ssl=1)

jyothika2

” ആദ്യമായിയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.എന്നെന്നും എന്റെ ലോക്ക്ഡൗണ്‍ ഡയറികളില്‍
നിന്നും പങ്കിടാന്‍ പോസിറ്റീവായ നിരവധി  കാര്യങ്ങളുണ്ട്.സ്വാതന്ത്ര്യദിനത്തില്‍ ഹിമാലയത്തില്‍,
മനോഹരമായ കാശ്മീര്‍ തടാകങ്ങള്‍, എഴുപത് കിലോമീറ്റര്‍ ട്രെക്കിംഗ്. നന്ദി”ജീവിതമൊരു 
അസ്തിത്വം മാത്രമാണ്, നമ്മള്‍ അത് ജീവിക്കാന്‍ തുടങ്ങുന്നില്ലെങ്കില്‍!! ഇന്ത്യ വളരെ
ഏറെ  ഗംഭീരമാണ്!” ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാമിൽ ആദ്യമായി കുറിക്കുന്നത് ഇങ്ങനെയാണ്.
അതെ പോലെ ആരാധകരുടെ പ്രിയ നടൻ സൂര്യയും ഇതിന് മറുപടി എന്നോണം  “മൈ പൊണ്ടാട്ടി സ്ട്രോങ്ങസ്റ്റ്.
ഇന്‍സ്റ്റയില്‍ കണ്ടതില്‍ സന്തോഷം,” എന്നാണ് ചിത്രങ്ങള്‍ക്ക് താരം കമന്റ് ചെയ്തിരിക്കുന്നത്.
മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ സൂര്യയുടെ ആരാധകരും ജ്യോതികയെ സ്വാഗതം ചെയ്തുകൊണ്ട്
എത്തിയിട്ടുണ്ട്.
