# ഓച്ചിറയിലെ പ്രമുഖ ഹോട്ടലിന്റെ ബാത്‌റൂമിൽ ഒളിക്യാമറ, പ്രതി പിടിയിൽ

- Link: https://ml.b4blaze.com/news/hidden-camera-found-from-oachira-aryabhavan-hotel
- Published: 2019-12-30T16:07:04+05:30
- Author: Rahul

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു മുൻവശതായി കാണുന്ന ആര്യ ഭവൻ ഹോട്ടലിൽ നിന്നുമാണ് ഒളിക്യാമറ
കണ്ടെത്തിയത്. കേസിൽ ഹോട്ടൽ ജീവനക്കാരനെ കയ്യോടെ പിടികൂടി. കൃഷ്ണപുരം മുക്കട, അനീഷ്
ഭവനത്തിൽ അനീഷ് ആണ് പിടിയിലായത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവംഉണ്ടായത് . തീർത്ഥാടനത്തിനായി
കോട്ടയത്തുനിന്നും എത്തിയ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയതായിരുന്നു. ഈ സമയം
ടോയ്‌ലെറ്റിൽ കയറിയ വയോധികയാണ് ബാത്റൂമിലെ മുകളിൽ നിന്നും ഫ്ലാഷ് ലൈറ്റ് കണ്ടത്. ഉടൻ
തന്നെ പുറത്തിറങ്ങിയ വയോധിക വിവരം മകനെ അറിയിച്ചു.

അപ്പോൾ തന്നെ ആളുകൾ ടോയ്‌ലെറ്റിന്റെ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കാണാൻകഴിഞ്ഞില്ല.
ഉടനെ തന്നെ ഹോട്ടൽ മാനേജരെ വിവരം അറിയിച്ചെങ്കിലും അയാളുടെ ഭാഗത്തുനിന്നും തൃപ്തികരമല്ലാത്ത
പ്രതികരണമാണ് അവർക്ക് ലഭിച്ചത്. തുടർന്ന് ഇവർ വിവരം പോലീസ് കണ്ട്രോൾ റൂമിൽ അറിയിക്കുകയും
പോലീസ് എത്തി ഹോട്ടൽ ജീവനക്കാരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ശേഷം യുവാവിനെയും
സംഘത്തെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പരാതി എഴുതി നല്കാൻ പറയുകയും ചെയ്തു.
പരാതി കാരൻ മൊബൈൽ വിശ്വൽസ് കാണിക്കാൻ പോലീസുകാരോട് ആവിശ്യപെട്ടപ്പോൾ യുവാവിന്റെ അമ്മയുടെയും
ഭാര്യയുടെയും അടക്കം നിരവധി സ്ത്രീകളുടെ ഫോട്ടോസ് ആ ഫോണിൽ ഉണ്ടായിരുന്നു. തുടർന്ന് 
യുവാവിന്റെ പരാതിയിൽമേൽ പോലീസ് കേസ് എടുക്കുകയും FIR തയാറാക്കുകയും ചെയ്തു.

കടപ്പാട്: [Marunadan Malayali](https://www.facebook.com/marunadan/?__tn__=kC-R&eid=ARA3G6InKIOTht0KO3QKhI1PiIleqJisRTCK82cbcw_f3HgWIr3Y_UyJPTxtvXCsFxPYtO-L8g9V2qaz&hc_ref=ARRhqzDnkBTaTcLtrq5UI57muDhgTr1OmXhfO2meXd_MuuyZlZSwrInfdVE0rlvvG7g&fref=nf&__xts__%5B0%5D=68.ARDyqvqmc2ofXhtXghwr83rm48fh6TDNAVAF2FxE8EiGFfayddi_zM9M2Paz_RgFhfMAgU-kfLEtjVIaugN0VvtkU2_o9Jgg1AEAET6R91bnc1FET7YyHb3pfq8IoL0aOQD2SBwgZzfy9SeF4Xt1OfzlhTVkz2cUAXqapTXcrmbumre1k9AziP21CvkvKtqdrceIO8efP9guXxcz89f1gubHtgncheOm-kd9GMB1VTCFSoiklsBQdP3qYk-hWSygnXRnflUxmwNcijFJfvJXc6H4rMDfGofZwO4ptR2xG-1tNs_XHuZplJM-cXMhm6hAgBOqowU-IcQy4fi9KY73M1LDCTAIFhaAR_n-3A)
