# Corona Latest, വൈറസ് വ്യാപനം ഏറ്റവും കൂടുതൽ നടക്കുന്നത് മൂക്കിൽ കൂടി

- Link: https://ml.b4blaze.com/news/how-to-wear-mask
- Published: 2020-08-24T19:20:45+05:30
- Author: Rahul

ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് കൊറോണ വൈറസ്. വൈറസിൽ നിന്നും മുക്തി നേടുവാൻ പ്രധാനമായും
മാസ്ക് ധരിക്കുകയാണ് വേണ്ടത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എന്നാൽ പലരും മാസ്ക്
ധരിക്കുന്നത് ശെരിയായ വിധത്തിൽ അല്ല. പുറത്തു പോകുമ്ബോഴും മറ്റും പേരിനു മാസ്‌ക് ധരിക്കുമെങ്കിലും
നന്നായി ശ്വാസമെടുക്കാനോ ആരോടെങ്കിലും സംസാരിക്കാനോ ഒക്കെ മാസ്‌ക് ഒരല്‍പം താഴ്ത്തി
വയ്ക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഈ ഒരൊറ്റ പ്രവൃത്തി മതി കൊറോണ വൈറസ് പിടികൂടാന്‍.
ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം കൊറോണ വൈറസ് മൂക്കിൽ കൂടിയാണ് കൂടുതലായും 
ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/how-to-wear-a-face-
mask.jpg?resize=640%2C448&ssl=1)

അതുകൊണ്ടു തന്നെ ഈ ‘ഹാഫ് മാസ്‌ക് ഹാബിറ്റ്’ നിങ്ങളെ വലിയ അപകടത്തിലാക്കിയേക്കാം. തൊണ്ട,
ശ്വാസകോശം എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ വൈറസ് പടരാനുള്ള സാധ്യത മൂക്കിലൂടെ ആണെന്നാണ്
ഈ പഠനം വ്യക്തമാക്കുന്നത്. മറ്റൊരാള്‍ക്ക് രോഗം പടര്‍ത്താനും ഈ ‘ഹാഫ് മാസ്‌ക് ‘ ശീലം
കാരണമാകും എന്നു കൂടി ഓര്‍ക്കുക. അതിനാല്‍ മാസ്‌ക് എങ്ങനെയെങ്കിലും വയ്ക്കുക എന്നതല്ല,
ശരിയായ രീതിയില്‍ കൃത്യമായി ഉപയോഗിക്കുക എന്നതാണ് കാര്യം.
