# അപ്പ നിങ്ങളോടൊപ്പമുള്ളതുപോലെ ഞാനും ഉണ്ടാകും, ഇത് അപ്പയുടെ 13 മ ത്തെ വിജയം, ചാണ്ടി ഉമ്മൻ 

- Link: https://ml.b4blaze.com/news/i-will-be-there-as-father-with-you-says-in-chandi-oommen
- Published: 2023-09-08T14:05:22+05:30
- Author: B4blaze News Desk

പുതുപ്പള്ളിയിലെ തെരെഞ്ഞെടുപ്പ് വിജയ൦ തന്റെ അപ്പൻ ഉമ്മൻ ചാണ്ടിയുടെ 13 മത്തെ വിജയമെന്ന്
പ്രഖ്യാപിച്ചു മകൻ ചാണ്ടി ഉമ്മൻ. നാടിന്റെ വികസന പ്രവർത്തിക്കു വേണ്ടിയാണ് തന്നെ ജനങ്ങൾ
തെരഞ്ഞെടുത്തതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർക്കുന്നു. തന്റെ വിജയത്തിനായി പ്രവർത്തിച്ചവർക്കെല്ലാം
ചാണ്ടി ഉമ്മൻ നന്ദി രേഖപ്പെടുത്തുകയും ചെയ്യ്തു. വേട്ടയാടൽ എല്ലാം പുതുപ്പള്ളിയിലെ 
ജനങ്ങൾ തള്ളി, എനിക്ക് കിട്ടിയ ഈ വിജയം ഓരോ കുടുംബത്തിന്റെ സ്നേഹമാണ്.അതും ഈ വിജയം 
എന്റെ അപ്പയുടെ 13 മ ത്തെ  വിജയം കൂടിയാണ്. രാഷ്ട്രീയ കാര്യത്തിലും ,നാടിൻറെ വികസന 
കാര്യത്തിലും പുതുപ്പള്ളിക്കാർ എന്നിലർപ്പിച്ച വിശ്വാസം ഒരിക്കലും ഞാൻ പിന്തള്ളില്ല
ചാണ്ടി ഉമ്മൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/chandi1.jpg?resize
=891%2C443&ssl=1)

അപ്പ പുതുപ്പള്ളിയിലെ ഓരോ കുടുബത്തിന്റെയും അംഗം ആയിരുന്നു, അതുപോലെ തന്നെ താനുണ്ടാകും
അവർക്ക് ഓരോരുത്തര്ക്കും. പുതുപ്പള്ളിയിൽ വീണ്ടും ഒരു വികസനത്തിന് വേണ്ടിയാണ് വോട്ട്
സംഘടിപ്പിച്ചത്, ഇനിയും ഈ വികസനത്തിന് മുന്നോടിയായി താനും അവരോടൊപ്പം മുന്നിൽ ഉണ്ടാകും.
അതിപ്പോൾ എനിക്ക് വോട്ടു ചെയ്യ്തവരും, ചെയ്യാത്തവരും ഉണ്ടാകും, എന്നാലും എല്ലാവർക്കും
ഞാൻ ഉണ്ടാകും, എന്റെ അപ്പന്  നിങ്ങൾ കൊടുത്ത സ്നേഹം ഇനിയും എനിക്കും വേണം, പുതുപ്പള്ളി
ഏൽപ്പിച്ച ഉത്തരവാദിത്വം ഞാൻ നിറവേറും ചാണ്ടി ഉമ്മൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/chandi3.jpg?resize
=1027%2C610&ssl=1)

 
