# പി.ടി.ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

- Link: https://ml.b4blaze.com/news/ilaiyaraaja-pt-usha-and-vijayendra-prasad-nominated-to-rajya-sabha
- Published: 2022-07-06T21:48:01+05:30
- Author: Gargi

കായിക താരം പി.ടി. ഉഷയും സംഗീത സംവിധായകന്‍ ഇളയരാജയും രാജ്യസഭയിലേക്ക്. തെലുങ്ക് ചലച്ചിത്ര
സംവിധായകന്‍ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും
രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

> The remarkable PT Usha Ji is an inspiration for every Indian. Her accomplishments
> in sports are widely known but equally commendable is her work to mentor budding
> athletes over the last several years. Congratulations to her on being nominated
> to the Rajya Sabha. [@PTUshaOfficial](https://twitter.com/PTUshaOfficial?ref_src=twsrc%5Etfw)
> [pic.twitter.com/uHkXu52Bgc](https://t.co/uHkXu52Bgc)
> — Narendra Modi (@narendramodi) [July 6, 2022](https://twitter.com/narendramodi/status/1544692614867329031?ref_src=twsrc%5Etfw)

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത നാലു പേരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ്
ചെയ്തു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി. ഉഷ, തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ്
ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

> The creative genius of [@ilaiyaraaja](https://twitter.com/ilaiyaraaja?ref_src=twsrc%5Etfw)
> Ji has enthralled people across generations. His works beautifully reflect many
> emotions. What is equally inspiring is his life journey- he rose from a humble
> background and achieved so much. Glad that he has been nominated to the Rajya 
> Sabha. [pic.twitter.com/VH6wedLByC](https://t.co/VH6wedLByC)
> — Narendra Modi (@narendramodi) [July 6, 2022](https://twitter.com/narendramodi/status/1544692947442089985?ref_src=twsrc%5Etfw)

”പി.ടി.ഉഷ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ്. കായികരംഗത്ത് അവരുടെ നേട്ടങ്ങള്‍ 
എല്ലാവര്‍ക്കും അറിവുള്ളതാണ്. അതിലുപരി വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്കായി വര്‍ഷങ്ങളായി
ഉഷ നടത്തിവരുന്ന അധ്വാനം ശ്രദ്ധേയമാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ചതിന് അഭിനന്ദനങ്ങള്‍’–
പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.

> Shri Veerendra Heggade Ji is at the forefront of outstanding community service.
> I have had the opportunity to pray at the Dharmasthala Temple and also witness
> the great work he is doing in health, education and culture. He will certainly
> enrich Parliamentary proceedings. [pic.twitter.com/tMTk0BD7Vf](https://t.co/tMTk0BD7Vf)
> — Narendra Modi (@narendramodi) [July 6, 2022](https://twitter.com/narendramodi/status/1544693793240322049?ref_src=twsrc%5Etfw)

”ഒട്ടേറെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഇളയരാജയുടെ ഗാനങ്ങള്‍. അദ്ദേഹത്തിന്റെ
ജീവിതയാത്രയും അതിലേറെ പ്രചോദനാത്മകമാണ്. തീര്‍ത്തും ലളിതമായ സാഹചര്യങ്ങളില്‍നിന്ന്
ഉയര്‍ന്നുവന്നാണ് അദ്ദേഹം ഈ നേട്ടങ്ങളത്രയും സ്വന്തമാക്കിയത്. അദ്ദേഹത്തിന് രാജ്യസഭയിലേക്ക്
നാമനിര്‍ദേശം ലഭിച്ചതില്‍ സന്തോഷം’ – മോദി കുറിച്ചു. നോമിനേറ്റഡ് അംഗമായി കാലാവധി പൂര്‍ത്തിയാക്കിയ
സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവരുടെ ഒഴിവിലേക്കാണ് ഇവരെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
