# ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി, ഭീഷണി സന്ദേശമെത്തിയത് ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിൽ

- Link: https://ml.b4blaze.com/news/indian-cricket-coach-gautam-gambhir-receives-death-threat
- Published: 2025-04-24T14:38:42+05:30
- Author: Suji

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി.
ഏപ്രില്‍ 22ന് രണ്ടുതവണയായി ഇമെയില്‍ സന്ദേശത്തിലൂടെയാണ് വധഭീഷണി എത്തിയിരിക്കുന്നത്.
ഭീഷണി സന്ദേശമെത്തിയത് ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിൽ. ഏപ്രിൽ 22ന് ഇമെയിൽ വഴിയാണ് ​ഗംഭീറിന്
ഭീഷണി സന്ദേശം ലഭിച്ചത്. ആദ്യ സന്ദേശം ഉച്ചയ്ക്ക് ശേഷവും മറ്റൊരു സന്ദേശം വൈകുന്നേരവുമാണ്
ലഭിച്ചത്.

ഈ രണ്ട് തവണത്തെയും സന്ദേശം ‘ഞാൻ നിന്നെ കൊല്ലും’ എന്നർത്ഥത്തിൽ (IKillU) എന്നാണ് ലഭിച്ചത്.
മുമ്പ് 2021 നവംബറിൽ പാർലമെന്റ് അംഗമായിരുന്നപ്പോഴും ഗൗതം ​ഗംഭീറിന് ഇത്തരം ഭീഷണി സന്ദേശങ്ങൾ
ലഭിച്ചിരുന്നു. ഈ സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ ഗൗതം ഗംഭീര്‍ പരാതി നല്‍കിയതായി അദ്ദേഹത്തിന്റെ
ഓഫീസ് അറിയിച്ചു. പരാതി നൽകിയതിന് പിന്നാലെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം
ആരംഭിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് പരാതിയിൽ ​ഗൗത൦
ഗംഭീർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം,കഴിഞ്ഞ ദിവസം ഗൗതം ഗംഭീർ , ജമ്മു കാശ്മീരിലെ പഹൽ​ഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ
ഭീകരാക്രമണത്തെ ​ അപലപിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു. 
ആക്രമണത്തിന് ഉത്തരവാദികളായവർക്ക് ഇന്ത്യ തിരിച്ചടി നൽകും.’എന്നാണ് ​ഗംഭീർ സോഷ്യൽ മീഡിയകളിൽ
കുറിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഭീഷണി മുഴക്കിയ സന്ദേശവും എത്തുന്നത്.
