# ജയനായി മേക്ക് ഓവർ; വീഡിയോ വൈറൽ

- Link: https://ml.b4blaze.com/news/jaynai-makeover-the-video-went-viral
- Published: 2023-07-25T16:43:57+05:30
- Author: Aswathy

സിനിമാ താരങ്ങളുടെ ശബ്ദവും ഭാവവും ഒക്കെ അനുകരിക്കുന്നവരുണ്ട്.അത് സാധാരണവുമാണ്.എന്നാൽ
മേക്കോവറിലൂടെ അവരായി സ്വയം മാറിയാലോ. ഇത്തരം ട്രാൻസ്ഫോർമേഷൻ മേക്കപ്പ് വിദേശരാജ്യങ്ങളിൽ
പോപ്പുലർ ആണ്. എന്നാൽ മേക്കപ്പ് ട്രാൻസ്ഫോർമേഷനിലൂടെ ഞെട്ടിക്കുകയാണ് പത്തനംതിട്ട അടൂർ
കലഞ്ഞൂർ സദേശി ശ്രീജിത്ത് ദാമോദരൻ.ശ്രീജിത്ത് ഏറ്റവുമൊടുവില ഷെയർ ചെയ്ത വീഡിയോ ആണിപ്പോൾ
ശ്രെധ നേടുന്നത്.അനശ്വര നടൻ ജയന്റെ മേക്ക് ഓവർ വീഡിയോ. ജയൻ പാടി അഭിനയിച്ച കണ്ണും കണ്ണും
എന്ന ഗാനവും കൂടി ആകുമ്പോൾ ശെരിക്കും ജയനാണോ എന്ന് ഒന്ന് കൂടി നോക്കി ഉറപ്പു വരുത്തേണ്ടി
വരും.

അമേരിക്കയിൽ ഷെഫ് ആണ് ശ്രീജിത്ത്. ഒഴിവുനേരങ്ങളെ രസകരമാക്കാൻ വെണ്ടിയാണ് ശ്രീജിത്ത്
മേക്ക് ട്രാൻസ്ഫോർമേഷനുകൾ ചെയ്തു തുടഗിയത്. പിന്നീടിത് വിഡിയോകളാക്കി സോഷ്യൽ മീഡിയയിൽ
പോസ്റ്റ് ചെയ്തപ്പോൾ വൈറലാവുകയായിരുന്നു. ഇഷ്ടതാരങ്ങളുടെ ലൂക്കിലേക്ക് മാറുക മാത്രമല്ല
വരുടെ ജനപ്രിയ ത്യലോഗുകളും വിഡിയോയിൽ കാണാം . ശ്രീജിത്ത് ദാമോദരൻ എന്ന പേരിൽ ഫേസ്ബുക്കിലും
ഇൻസ്റാഗ്രാമിലും പേജുകളുണ്ട് ശ്രീജിത്തിന് . ചെ ഗവാര, അൽവാരോ മോർട്ടെ, ഹീത്ത് ലെഡ്ജറിന്റെ
ജോക്കർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബിആർ അംബേദ്കർ, കെജിഎഫ് താരം റോക്കി, അബ്ദുള്‍ കലാം,
മൈക്കിള്‍ ജാക്‌സണ്‍, മോഹന്‍ലാല്‍, മമ്മൂട്ടി, കമലാഹാസന്‍, വിജയ്, അജിത്ത്, സൂര്യ ,
വിക്രം, വിജയ് സേതുപതി, എൻ ടി രാമറാവു ജൂനിയർ , പ്രഭാസ്, അല്ലു അര്‍ജുന്‍, യാഷ് തുടങ്ങി
50 ലധികം പ്രശസ്തരെയാണ് ശ്രീജിത്ത് ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത് .ബ്രസീലിയന്‍ മേക്കോവര്‍
കലാകാരിയായ ലെറ്റീഷ്യ എഫ്. ഗോമസില്‍ നിന്നുമാണ് ശ്രീജിത്തിനു ഇത്തരമൊരു ആശയംലഭിക്കുന്നത്.
യൂ റ്റോബി ട്യൂട്ടോറിയൽസ്നോ ക്കിയാണ് ശ്രീജിത്ത് മേക്ക് ആപ്പ് ചെയ്യാൻ പഠിക്കുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Jayan-1.jpg?resize
=411%2C321&ssl=1)
