# പോലീസ് ജീപ്പ് വാങ്ങിയ തന്നെ പൂജ നടത്തുന്ന പാർട്ടിയാണ് ബിജെപി ജസ്‌ല മാടശ്ശേരി !!

- Link: https://ml.b4blaze.com/news/jazla-madasseri-about-bjp
- Published: 2022-02-26T12:04:21+05:30
- Author: Rahul

ശക്തമായ നിലപാടുകള്‍ കൊണ്ടും തുറന്നെഴുത്തുകള്‍ കൊണ്ടും കേരളത്തില്‍ ശ്രദ്ധേയായി മാറിയ
വ്യക്തിയാണ് ജസ്‌ല മാടശ്ശേരി. ജനപ്രശസ്തി ലഭിച്ചതോടെ ബിഗ് ബോസ് ഷോ യിലും പങ്കെടുക്കാനുള്ള
അവസരം ജസ്‌ലയ്ക്ക് ലഭിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം സമൂഹ
മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ജസ്‌ലയുടെ പോസ്റ്റുകള്‍ ശ്രദ്ധേയമാവാറുണ്ട്. തനിക്ക്
ചുറ്റും നടക്കുന്ന വാര്‍ത്തകളെ കുറിച്ചും മറ്റുള്ള കാര്യങ്ങളുമൊക്കൈയാണ് ജസ്‌ല എഴുതാറുള്ളത്.
ഇപ്പോൾ ജസ്ല പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/jasla-1.jpg?resize
=281%2C483&ssl=1)

ഹിന്ദു വിശ്വാസികൾ അവരുടെ ആചാരങ്ങൾ മുടങ്ങാതെ ഇന്ത്യയിൽ ചെയ്യുന്നുണ്ട്. മന്ത്രങ്ങളും
പൂജകളും മാത്രം നടത്താൻ വേണ്ടി രാജ്യത്തെ പൊതു ഖജനാവിൽ നിന്നും ചിലവഴിക്കുന്നതിന്റെ
കണക്ക് നോക്കാതിരിക്കുന്നതാണ് ഭേദം. ഒരു യുദ്ധ വിമാനം വാങ്ങിയാൽ തന്നെ എത്രയധികമാണ്
പൂജക്കും ഹോമത്തിനും വേണ്ടി ചിലവഴിക്കുന്നത്. എന്തിനേറെ ഒരു പോലീസ് ജീപ്പ് വാങ്ങിയാൽ
വരെ പൂജ ചെയ്യുന്നവരാണ് ശാസ്ത്ര പുരോഗതിയുടെ ഏണിപ്പടിയിൽ നിൽക്കുമ്പോഴും പൂജയും ആചാരവുമാണ്.
ഈ മതാചാരങ്ങൾ എല്ലാം ഭരണ ഘടന അനുവദിക്കുന്നവരോടാണ് തനിക്ക് ചോദിക്കാനുള്ളതെന്നും എന്നാൽ
ഇതെല്ലം ഹിന്ദുക്കൾക്ക് മാത്രമായി എഴുതിയതാണെന്ന് അറിവില്ലെന്നുമാണ് ജസ്‌ല തന്റെ വീഡിയോയിലൂടെ
പറയുന്നത്.
