# അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; മോഹൻലാലും കമൽ ഹാസനും വരില്ല, വന്നത് മമ്മൂട്ടി

- Link: https://ml.b4blaze.com/news/kerala-cm-kerala-piravi-celebration-mohanlal-and-kamal-haasan-cant-participate-the-function-poverty-free-state
- Published: 2025-11-01T18:02:20+05:30
- Author: Shilpa

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല.
കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ്
എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു.

വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി രാവിലെ തന്നെ
തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ്.
തലസ്ഥാനത്ത് എത്തിയ താരത്തിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്. അതേസമയം അതിദാരിദ്ര്യമുക്ത
പ്രഖ്യാപനത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് ഒന്നരക്കോടി രൂപയാണ്.

അതിദരിദ്രര്‍ക്കു സുരക്ഷിത വാസസ്ഥലം ഒരുക്കാന്‍ അനുവദിച്ച 52.80 കോടിയില്‍ നിന്നാണ്
ഈ തുക കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഒക്‌ടോബര്‍ 26ന് തദ്ദേശവകുപ്പ് ഉത്തരവ്
പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ വാസസ്ഥലത്തിനുള്ള ഫണ്ട് 51.30. കോടിയായി കുറയും. തദ്ദേശവകുപ്പ്
പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ആവശ്യപ്പെട്ട പ്രകാരം 25ന് ചേര്‍ന്ന രാജ്യത്തെ ആദ്യത്തെ 
അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി
വിജയൻ ഇന്നു നടത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 4നാണ് പ്രഖ്യാപനം.
