# കാവൽ നിന്ന പോലീസുകാരന് ചായയും കടിയും നൽകി സൽക്കരിച്ച് ഈ ബാപ്പയും മകളും !! വീഡിയോ വൈറൽ

- Link: https://ml.b4blaze.com/news/kerala-police-viral-video
- Published: 2020-03-30T20:06:14+05:30
- Author: Rahul

സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം
വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാര്‍. റോഡില്‍
കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിന്‍െറ മധുരമറിഞ്ഞു.

കോഴിക്കോട്​ വേങ്ങേരി ജങ്​ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക്​​ ചായയും
പലഹാരവും നല്‍കാനായി റസീദയെന്ന കൊച്ചുമിടുക്കിയും ഉപ്പയുമെത്തി. പൊലീസ്​ ഉദ്യോഗസ്ഥന്‍
തന്നെ അത്​ സെല്‍ഫി വീഡിയോയില്‍ പകര്‍ത്തി ഫേസ്​ബുക്കിലിട്ടു. സംഗതി സമൂഹമാധ്യമങ്ങളില്‍
വൈറലാണ്​.
