# വൈറലായി കിം കര്‍ദാഷിയന്റെ പുതിയ ഫാഷന്‍; കാരണമിതാണ്

- Link: https://ml.b4blaze.com/news/kim-kardashian-fans-shocked-as-they-saw-her-fake-fingers
- Published: 2022-06-21T17:51:37+05:30
- Author: Rahul

കിം കര്‍ദാഷിയന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറ്.
എന്നാല്‍ കഴിഞ്ഞ ദിവസം കിം പങ്കുവച്ച ഒരു ചിത്രം കണ്ട് ഞെട്ടി. കറുപ്പ് മാക്സി ഡ്രസ്
അണിഞ്ഞ് കറുത്ത കൂളിംഗ് ഗ്ലാസും വച്ച് കിം സ്‌റ്റൈലിഷായി നില്‍ക്കുന്ന ഒരു ചിത്രമാണിത്.
സാധാരണ ചിത്രമാണെന്ന് തോന്നുമെങ്കിലും ചിത്രത്തില്‍ അസാധാരണമായ ചിലതുണ്ടെന്ന് ആരാധകര്‍
പെട്ടെന്ന് തന്നെ കണ്ടെത്തി. താരത്തിന്റെ ഇടതുകൈയിലെ വിരലുകള്‍ വിചിത്രമായ രീതിയില്‍
വിപരീത ദിശയിലേക്ക് വളഞ്ഞിരിക്കുന്നത് കണ്ടാണ് ആരാധകര്‍ ഒന്നടങ്കം അമ്പരന്നത്.

സാധാരണ മനുഷ്യര്‍ക്ക് കൈവിരലുകള്‍ എങ്ങനെ ഈ വിധം വളച്ച് പിടിക്കാനാകുമെന്ന് ഇന്‍സ്റ്റഗ്രാമിലും
മറ്റും പലരും ചോദ്യമുന്നയിച്ചപ്പോഴാണ് തങ്ങളുടേതായ പല വിശദീകരണങ്ങളുമായി ചിലര്‍ രംഗത്തെത്തിയത്.
കിം വ്യാജവിരലുകള്‍ ഉപയോഗിച്ച് നമ്മളെ കബളിപ്പിച്ചെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
ചിത്രത്തില്‍ കാണുന്നത് കിമ്മിന്റെ യഥാര്‍ഥ വിരലുകളല്ലെന്നും എളുപ്പത്തില്‍ എങ്ങോട്ട്
വേണമെങ്കിലും വളയ്ക്കാന്‍ സാധിക്കുന്ന റബ്ബര്‍ വിരലുകളാണ് അവയെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ഇതെല്ലാം തന്നെ ഫോട്ടോഷോപ്പാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. മറ്റ് ഫോട്ടോകളില്‍
വിരലുകള്‍ക്കില്ലാത്ത പ്രത്യേകത ഈ ഫോട്ടോയില്‍ തോന്നിപ്പിക്കുന്നതിനായി മനപൂര്‍വം ചിത്രം
എഡിറ്റ് ചെയ്തതാണെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും ഈ വിചിത്ര വിരല്‍ ഇപ്പോള്‍ സോഷ്യല്‍
മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

 

 
