# അമ്മയുടെ വിവാഹം വേഷങ്ങളും ആഭരണങ്ങളും അതേപടി എടുത്ത് മകള്‍; ലയനയുടെ വീഡിയോ വൈറലാകുന്നു

- Link: https://ml.b4blaze.com/news/layana-bridal-look-viral-on-social-media
- Published: 2022-07-08T19:22:24+05:30
- Author: Gargi

അമ്മമാരുടെ വിവാഹ സാരികള്‍ ഒന്നുടുത്ത് നോക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും.
ആഭരണങ്ങളും സാരികളുമെല്ലാം ഒന്നു ഇട്ടു നോക്കും പറ്റുമെങ്കില്‍. എന്നാലിതാ അമ്മയുടെ
ആഭരണങ്ങളും സാരിയും സ്വന്തം വിവാഹത്തിന് ഉടുത്തിരിക്കുകയാണ് ഒരു പെണ്‍കുട്ടി. അത്തരത്തില്‍
വേറിട്ടൊരു വിവാഹമാണ് തൃശൂരില്‍ നടന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/WhatsApp-Image-2022-
07-07-at-4.53.42-PM.jpeg?resize=700%2C400&ssl=1)

വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയുടുത്ത അതേ സാരിയും അമ്മയണിഞ്ഞ അതേ ആഭരണങ്ങളുമാണ് തൃശൂരിലെ
ലയന അണിഞ്ഞത്. ജയശ്രീ-ലതേഷ് ദമ്പതികളുടെ മകളാണ് ലയന. ചെറുപ്പത്തില്‍ എപ്പോഴോ മകള്‍ 
പറഞ്ഞ ആഗ്രഹം സാധിച്ചു കൊടുത്തതാണ് ഈ ദമ്പതികള്‍. പ്രൗഡി ഒട്ടും ചോര്‍ന്ന് പോകാതെ അമ്മയുടെ
അതേ വേഷത്തില്‍, അതിമനോഹരിയായാണ് വിവാഹത്തോടനുബന്ധിച്ചുള്ള പുടവ കൊടുക്കല്‍ ചടങ്ങില്‍
ലയന തിളങ്ങിയത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മേക്കപ്പ്
ആര്‍ടിസ്റ്റ് വികാസ് വി കെ എസാണ് വധുവിനെ ഒരുക്കിയത്. വധുവിനെ അമ്മയുടെ ലുക്കിലാക്കുന്നതിന്റെ
വീഡിയോയും വികാസ് പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വധുവിനെ അഭിനന്ദിച്ചും ആശംസകളറിയിച്ചും
രംഗത്തെത്തിയത്.
