# ‘ഒലിവര്‍ ഐ മിസ്ഡ് യൂ’ നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയ കൊച്ചു കൂട്ടുകാരുടെ സ്‌നേഹ പ്രകടനം

- Link: https://ml.b4blaze.com/news/little-friends-we-met-days-later
- Published: 2022-05-28T21:30:35+05:30
- Author: Gargi

ജീവിതത്തില്‍ നല്ല സുഹൃത്തുക്കളെ ഉണ്ടാക്കുന്നവര്‍ വളരെ ഭാഗ്യവാന്മാരാണ്. നല്ല സുഹൃത്തുക്കള്‍
നമ്മെ സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് നിര്‍ത്തും. ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളില്‍
നമ്മെ പിന്തുണയ്ക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. രഹസ്യങ്ങള്‍ പങ്കുവെക്കാനും
ഒരുമിച്ച് പ്രവര്‍ത്തിക്കാനും നാം ദുഃഖിതരായിരിക്കുമ്പോള്‍ നമ്മെ സ്‌നേഹപൂര്‍വ്വം ചേര്‍ത്തുപിടിക്കാനും
സുഹൃത്തുക്കള്‍ക്ക് കഴിയും.

ചെറിയ കഥകള്‍ പറയാന്‍ പലരും അകന്ന സുഹൃത്തുക്കളുമായി സമയം കണ്ടെത്തുന്നു. ആ ഒരു നിമിഷം
തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. കൊവിഡ് കാലത്ത് സുഹൃത്തുക്കളോടൊപ്പം സമയം
ചെലവഴിക്കാന്‍ കഴിയാതെ വന്നതാണ് പലരെയും വിഷമിപ്പിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/Untitled_design_-
_2022-05-27T1.jpg?resize=1200%2C675&ssl=1)

ദിവസങ്ങള്‍ക്ക് ശേഷം രണ്ട് കുഞ്ഞു സുഹൃത്തുക്കള്‍ കണ്ടുമുട്ടുന്ന വീഡിയോയാണ് ഇപ്പോള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ കൂടിച്ചേരല്‍ സോഷ്യല്‍
മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ്. ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ്
വീഡിയോ പുറത്തുവിട്ടത്. ഏകദേശം 1.9 മില്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.

എറിന്‍, ഒലിവര്‍ എന്ന രണ്ട് പണ്‍കുട്ടികളാണ് വീഡിയോയിലെ താരങ്ങള്‍. രണ്ട് മാസത്തെ ഇടവേളയ്ക്ക്
ശേഷം എറിന്‍ തന്റെ ഉറ്റ സുഹൃത്തായ ഒലിവറിനെ കണ്ടുമുട്ടുന്നു. ദൂരെ നിന്ന് ഒലിവര്‍ അവളെ
കണ്ടയുടനെ അവന്‍ എറിന്റെ പേര് വിളിച്ച് അടുത്തേക്ക് ഓടി. ഒലിവറും എറിനും സന്തോഷത്തോടെ
ഓടിയെത്തി, അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/oliver.jpg?resize
=1062%2C718&ssl=1)

എറിന്‍ അവളുടെ സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നു, സങ്കടത്തോടെ ഒലിവര്‍ ഞാന്‍ നിന്നെ 
മിസ്സ് ചെയ്തു എന്ന് പറഞ്ഞു. ഒലിവര്‍ പറയുന്നു, ‘ഞാനും നിന്നെ സ്‌നേഹിക്കുന്നു.’ ഇതില്‍
നിന്നുതന്നെയാണ് ഇരുവരും തമ്മില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നതെന്ന് വ്യക്തമാണ്. കുട്ടികളുടെ
മനസ്സിലെ സ്നേഹം അവരുടെ ഭാവപ്രകടനങ്ങള്‍ കൊണ്ട് തന്നെ വ്യക്തമാണ്. ഈ ചെറിയ വീഡിയോ പലര്‍ക്കും
പിണക്കങ്ങള്‍ മറക്കാനും സൗഹൃദം വീണ്ടെടുക്കാനും ഒരു അവസരം കൂടി നല്‍കുന്നു. സോഷ്യല്‍
മീഡിയയില്‍ വീഡിയോ വൈറലായി.
