# ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കൊടിയ മര്‍ദ്ദനം…! മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്..!

- Link: https://ml.b4blaze.com/news/malayali-students-got-attacked-from-banglore-college
- Published: 2022-03-02T11:36:50+05:30
- Author: Rahul

ബാംഗ്ലൂരിലെ ഒരു കോളേജില്‍ വെച്ച് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ ക്രൂര 
മര്‍ദനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത്
വരുന്നത്. കൊള്ളാര്‍ ഉള്ള ശ്രീ ചന്നെഗൗഡ കോളേജില്‍ ആണ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക്
നേരെ പൈശാചികമായ ഈ പ്രവര്‍ത്തി നടന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/collg76-300x169.
jpg?resize=1078%2C607&ssl=1)

മര്‍ദ്ദനം ഏറ്റ വിദ്യാര്‍ത്ഥികളിലൊരാള്‍ എടുത്തെന്ന് കരുതുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍
മീഡിയയില്‍ വൈറലായി മാറുകയാണ്. 2020- 2021 ബാച്ചിലേക്ക് ബി.എസ്.സി നഴ്‌സിംഗ് അഡ്മിഷല്‍
എടുത്ത നാല്‍പ്പതോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ് ശ്രീ ചന്നെഗൗഡ കോളേജില്‍ വെച്ച്
ഇത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/collge67-300x169.
jpg?resize=1080%2C608&ssl=1)

അത്യാവശ്യ സൗകര്യങ്ങളോ റെഗുലര്‍ ക്ലാസുകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍
അഡ്മിഷന്‍ ക്യാന്‍സെല്‍ ചെയ്യുകയുണ്ടായി. ഇതേ തുടര്‍ന്ന് കോളേജിലെ തന്നെ ഒരു അധ്യാപികയുടെ
നിര്‍ദേശം അനുസരിച്ചായിരുന്നു വിദ്യര്‍ത്ഥികള്‍ ഇന്ന് രാവിലെ കോളേജില്‍ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/collge-issue-300x169.
jpg?resize=1049%2C591&ssl=1)

പക്ഷേ അപ്രതീക്ഷിതമായൊരു നീക്കമാണ് അവിടെ ഈ വിദ്യാര്‍ത്ഥി സംഘത്തിന് നേരെ നടന്നത്. 
സര്‍ട്ടിഫിക്കറ്റ് തിരികെ ആവശ്യപ്പെട്ടപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം
നടന്നത്. ഇവരോട് പുറത്ത് പോകാന്‍ ആഹ്വാനം ചെയ്യുന്നതും അടി കിട്ടിയപ്പോള്‍ പെണ്‍കുട്ടികള്‍
അടക്കം നിലവിളിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
