# നടി സുരഭി ലക്ഷ്മി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

- Link: https://ml.b4blaze.com/news/man-taken-to-hospital-by-surabhilakshmi-died
- Published: 2022-04-14T18:26:22+05:30
- Author: Gargi

നടി സുരഭി ലക്ഷ്മി വഴിയരികില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. പാലക്കാട്
പട്ടാമ്പി വിളയൂര്‍ പഞ്ചായത്തില്‍ വയലശേരി മുസ്തഫ ആണ് മരിച്ചത്. 39 വയസായിരുന്നു. ഭാര്യയെയും
കുഞ്ഞിനേയും തേടിയിറങ്ങിയ യുവാവാണ് മരിച്ചത്. മുസ്തഫ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ്
മരിച്ചത്. മനോദൗര്‍ബല്യമുള്ള ഭാര്യയെ കുഞ്ഞിനൊപ്പം കാണാതായപ്പോള്‍ തിരഞ്ഞിറങ്ങിയ മുസ്തഫ
തൊണ്ടയാട് ബൈപ്പാസിന് സമീപമാണ് ചൊവ്വാഴ്ച കുഴഞ്ഞു വീണത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/surabhi-man.jpg.
image_.845.440.jpg?resize=845%2C440&ssl=1)

നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളുമാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച്
അധികം വൈകാതെ തന്നെ മുസ്തഫ മരണപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം നടിയോ പൊലീസോ അറഞ്ഞില്ല.
ജീപ്പില്‍ രണ്ട് സുഹൃത്തുകള്‍ക്കൊപ്പം ഭാര്യയേയും കുഞ്ഞിനേയും തേടി നടക്കുന്നതിനിടെയാണ്
മുസ്തഫയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക്
ഡ്രൈവിംഗ് അറിയാതിരുന്നതിനാല്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കാനായില്ല. ഈ സമയം
ഇതുവഴി വന്ന നടി സുരഭി ലക്ഷ്മിയാണ് ഇവരെ സഹായിച്ച് ആശുപത്രിയിലെത്തിച്ചത്.
