# കാറിന് മുകളില്‍ കയറി തിരക്കേറിയ റോഡില്‍ നൃത്തം ചെയത് യുവാക്കള്‍- വീഡിയോ

- Link: https://ml.b4blaze.com/news/men-dancing-on-car-roof-in-ghaziabad
- Published: 2022-04-02T21:22:32+05:30
- Author: Gargi

ഓടുന്ന കാറിന് മുകളില്‍ നൃത്തം ചെയ്ത യുവാക്കള്‍ക്കെതിരെ 20,000 രൂപയുടെ പിഴ ചുമത്തി
പൊലീസ്. ഉത്തര്‍പ്രദേശില്‍ ആണ് സംഭവം. മദ്യലഹരിയില്‍ കാറിന് മുകളില്‍ കയറി തിരക്കേറിയ
റോഡില്‍ നൃത്തം ചെയത യുവാക്കളുടെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെയാണ് ഗാസിയാബാദ്
പൊലീസ് കേസെടുത്തത്. തിരക്കേറിയ ഡല്‍ഹി- മീററ്റ് എക്സ്പ്രസ് വേയിലായിരുന്നു യുവാക്കളുടെ
നൃത്ത പ്രകടനം.

https://twitter.com/scribe_prashant/status/1510073869977395204?ref_src=twsrc%5Etfw%
7Ctwcamp%5Etweetembed%7Ctwterm%5E1510073869977395204%7Ctwgr%5E%7Ctwcon%5Es1_&ref_url
=https%3A%2F%2Fwww.reporterlive.com%2Fnational%2Fvideo-shows-2-men-dancing-on-car-
roof-in-ghaziabad-76190

റോഡിലൂടെ മാരുതി സുസുക്കി എര്‍ട്ടിഗയുടെ മുകളില്‍ കയറി നൃത്തം ചെയ്യുന്ന 33 സെക്കന്റ്
ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചത്. മദ്യപിച്ചുകൊണ്ട് പ്രകടനം
നടത്തിയ ഇവര്‍ പെട്ടെന്ന് കാറിന് മുകളില്‍ നിന്നും ഇറങ്ങിയ ശേഷം ഡ്രൈവിംഗ് സീറ്റില്‍
കയറി വാഹനം ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന്
ഗതാഗത നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെ പൊലീസ് 20,000 രൂപ പിഴ
ചുമത്തിയത്.
