# അമ്മ എന്ന നിലയിൽ എനിക്ക് തെറ്റ് പറ്റി, പൊട്ടിക്കരഞ്ഞു മേനക!

- Link: https://ml.b4blaze.com/news/menaka-about-keerthi
- Published: 2021-04-14T10:12:22+05:30
- Author: Sreekumar

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്, മലയാളത്തിൽ
അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു,
മഹാ നടി എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും 
കീർത്തിയെ തേടി എത്തി. മലയാള സിനിമ നടി മേനകയുടെയും സംവിധായകൻ സുരേഷിന്റെയും മകളാണ്
കീർത്തി. ഇപ്പോൾ ഒരു അഭിമുഖത്തിൽ ‘അമ്മ മേനക കീർത്തി സുരേഷിനെ കുറിച്ച് പറഞ്ഞ വാക്കുകൾ
ആണ് ശ്രദ്ധ നേടുന്നത്.

അടുത്തിടെ മേനക ഒരു അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. അഭിമുഖത്തിൽ വെച്ച് നടൻ ശങ്കറിനെയും
സുരേഷുമായുള്ള തന്റെ പ്രണയത്തെ കുറിച്ചുമെല്ലാം താരം മനസ്സ് തുറന്നിരുന്നു. ഇപ്പോൾ 
വേദിയിൽ വെച്ച് ‘അമ്മ എന്ന നിലയിൽ കീർത്തിയോട് ഞ ഒരു തെറ്റ് ചെയ്തു എന്നാണ് മേനക പറഞ്ഞിരിക്കുന്നത്.
നീരജ എന്ന പെൺകുട്ടിയുടെ വയലിൻ പെർഫോമൻസ് കണ്ടതിന് ശേഷമാണ് മേനക വിങ്ങി പൊട്ടുകയും ‘
അമ്മ എന്ന നിലയിൽ ഞാൻ കീർത്തിയോട് ഒരു തെറ്റ് ചെയ്തിട്ടുണ്ടെന്നു പറയുകയും ചെയ്തത്.
ചെന്നൈയിൽ നിന്ന് എല്ലാം നിർത്തി ഞങ്ങൾ നാട്ടിലേക്ക് വന്നത് എനിക്ക് മാനസികമായി ഒട്ടും
പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. മനസ്സ് കൊണ്ട് ഒട്ടും താൽപ്പര്യം ഇല്ലാതെയാണ് നാട്ടിൽ
തിരുവനന്തപുറത്തേക്ക് ഞങ്ങൾ താമസം മാറിയത്. അത് കൊണ്ട് തന്നെ പുറത്തേക്കൊന്നും ഇറങ്ങാൻ
എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു. ആ സമയത്ത് കീർത്തി വളരെ മനോഹരമായി വയലിൻ 
വായിക്കുമായിരുന്നു. അവൾ അതിന്റെ പ്രാക്ടിസിന് ഒക്കെ പോയിരുന്നു. ⌊menaka-suresh-kumar-
keerthy-suresh-mother⌉

ഓരോ പരിപാടികൾ വരുമ്പോഴും മറ്റ് കുട്ടികളുടെ അമ്മമാർ അവരെ ഒരുക്കി വിടുകയും അവരുടെ 
പരുപാടി കാണാൻ പോകുകയും ഒക്കെ ചെയ്യുമായിരുന്നു. എന്നാൽ ഞാൻ അതിനൊന്നും പോയിട്ടില്ല.
അവളുടെ അഞ്ചോളം പരിപാടികൾക്ക് ഞാൻ പോയിട്ടില്ല. അവൾ വിളിക്കുമ്പോൾ ഒക്കെ ഞാൻ ഓരോ കാരണങ്ങൾ
പറഞ്ഞു ഒഴിയുമായിരുന്നു. പിന്നീട് ആ പരിപാടികളുടെ ഒക്കെ ഫോട്ടോ കണ്ടപ്പോൾ ഈ പരുപാടികൾക്കൊന്നും
ഞാൻ അവൾക്കൊപ്പം പോയിട്ടില്ലലോ എന്ന് എനിക്ക് അപ്പോൾ തോന്നി. ഒരു അമ്മ എന്ന നിലയിൽ 
ഞാൻ അന്ന് എന്റെ കടമ ചെയ്തിട്ടില്ല. അത് കീർത്തിയുടെ മനസ്സിലും ഉണ്ടായ തോന്നൽ ആയിരിക്കും.
എന്നാൽ അവൾ എന്നോട് ഒന്നും അതിനെ  പറ്റി ഒന്നും  ഇത് വരെ പറഞ്ഞിട്ടില്ല. ഇപ്പോൾ നീരാജയുടെ
പെർഫോമൻസ് കണ്ടപ്പോൾ എനിക്ക് കീർത്തിയെ ആണ് ഓർമ്മ വന്നതെന്നും അന്ന് ഞാൻ ആ പരിപാടികളിൽ
പോകാതിരുന്നതിനു ഈ വേദിയിൽ വെച്ച് അവളോട് മാപ്പ് ചോതിക്കുകയായാണെന്നും മേനക പറഞ്ഞു.
