# ‘പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത്’ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മേനക

- Link: https://ml.b4blaze.com/news/menaka-suresh-statement-about-jagadish-wife-rema
- Published: 2022-04-01T19:43:45+05:30
- Author: Gargi

മലയാളത്തിന്റെ പ്രിയ നടന്‍ ജഗദീഷിന്റെ ഭാര്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി 
മേനക. ‘ഞങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ ജഗദീഷേട്ടനും ഒരു ഫ്‌ലാറ്റുണ്ട്. അവിടെ അദ്ദേഹത്തിന്റെ
ഇളയ മകള്‍ താമസിക്കുകയാണ്. ജഗദീഷേട്ടനും ഡോക്ടര്‍ രമയും അവിടെ ഇടയ്ക്കിടെ വരുമ്പോള്‍
ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും
മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും
രമയെ കൊണ്ടുനടന്നത്. അടുത്തിടെ വരുമ്പോള്‍ ഞാന്‍ അധികം സംസാരിക്കാന്‍ നില്‍ക്കാറില്ല
കാരണം സുഖമില്ലാതെ ഇരിക്കുകയല്ലേ. ജഗദീഷേട്ടനാണെങ്കിലും പെട്ടന്നു വന്ന്, ‘ഓക്കേ മേനക
ശരി പോകട്ടെ’ എന്നുപറഞ്ഞു പോകും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/jagadish-family.
jpg.image_.845.440.jpg?resize=845%2C440&ssl=1)

കഴിഞ്ഞ വര്‍ഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു. അതിനു ശേഷം അവസ്ഥ കുറച്ചു 
മോശമായി കിടപ്പായിപ്പോയിരുന്നു. എങ്കിലും ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല.
പെട്ടന്നാണ് രമ കടന്നുപോകുന്നത്. അതില്‍ വലിയ ദുഃഖമുണ്ട്. ജഗദീഷേട്ടന്‍ വളരെ പ്രാക്ടിക്കലായ
ഒരു മനുഷ്യനാണ്. ജഗദീഷേട്ടനും മക്കള്‍ സൗമ്യക്കും രമ്യക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി
ലഭിക്കട്ടെ. ഡോക്ടര്‍ രമയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും മേനക പറഞ്ഞു.
