# നേരിനെ മോരാക്കി മില്‍മ!!!

- Link: https://ml.b4blaze.com/news/milma-new-poster-viral
- Published: 2023-12-28T22:47:53+05:30
- Author: Anu

വലിയ ഹൈപ്പോ, മാസ് പ്രചാരണങ്ങളോ ഒന്നുംമില്ലാതെ തന്നെ ബോക്‌സോഫീസ് കീഴടക്കിയിരിക്കുകയാണ്
മോഹന്‍ലാല്‍ ജീത്തു കൂട്ടുക്കെട്ടിലെ നേര്. ഒരു കോര്‍ട്ട് മുറിയില്‍ പ്രേക്ഷകരെ ആസ്വദിപ്പിച്ച്
ഇരുത്താന്‍ ജീത്തുവിനായി. ജീത്തു ജോസഫിന്റെ ഒരു സിനിമയില്‍ മോഹന്‍ലാല്‍ നായകനായി എത്തുമ്പോഴുള്ള
പ്രതീക്ഷകള്‍ ശരിവയ്ക്കുന്നതാണ് ബോക്ലോഫീസ് കലക്ഷനും. ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍
ടിത്രം ഇതിനോടകം 40 കോടി നേടിക്കഴിഞ്ഞു.

സോഷ്യല്‍മീഡിയയില്‍ നിറയെ മികച്ച റിവ്യൂസാണ് എല്ലായിടത്തും ചിത്രത്തിനെ കുറിച്ച് നിറയുന്നത്.
എല്ലായിടത്തും നേരാണ് ചര്‍ച്ചയാകുന്നത്. പല പോസ്റ്ററുകളിലും നേര് ഇഫട്ക് നിറയുന്നുണ്ട്.
ഇപ്പോഴിതാ മില്‍മയും നേരിനെ ഏറ്റെടുത്തിരിക്കുകയാണ്.
  ‘നേര്’ മോരാക്കി അവതരിപ്പിച്ചിരിക്കുകയാണ്
മില്‍മ. നേര് പോസ്റ്ററിന്റെ ടൈറ്റിലിന് സമാനമാണ് മില്‍മയുടെ മോര് പോസ്റ്ററും എന്നത്
ശ്രദ്ധേയമാകുകയാണ്. ‘നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്’ എന്നാണ് ക്യാപ്ഷന്‍ കുറിച്ചിരിക്കുന്നത്.
മുന്‍പും മില്‍മയുടെ പോസ്റ്ററുകള്‍ ശ്രദ്ധേയമായിട്ടുണ്ട്.  എന്തായാലും മില്‍മയുടെ മോര്
ആരാധകലോകം ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇങ്ങനെയൊരു ചിന്തയ്ക്കു
പിന്നിലെ കലാകാരനെ അന്വേഷിക്കുന്നവരുമുണ്ട് കൂട്ടത്തില്‍. മാത്രമല്ല ആന്റണി വക്കീല്‍
നോട്ടീസ് അയക്കാതെ നോക്കിക്കോ മില്‍മേടത്തി ജാഗ്രതൈ എന്നും കമന്റുകളുണ്ട്.
