# നഞ്ചിയമ്മയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

- Link: https://ml.b4blaze.com/news/nanchamma-national-award
- Published: 2022-10-01T11:10:12+05:30
- Author: Ajay

ഈ വർഷത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് മലയാളികളുടെ പ്രിയ ഗായിക
നഞ്ചിയമ്മയ്്ക്കായിരുന്നു.അന്തരിച്ച് സംവിധായകൻ സച്ചിയുടെ അയ്യപ്പ്‌നും കോശിയും എന്ന
ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്്ക്ക് ദേശീയ അവാർഡ് ലഭിച്ചത്.ഇന്നലെയായിരുന്നു 
ദേശീയ പുരസ്‌കാരദാന ചടങ്ങ് നടന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/nachamma.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എത്തിയിരിക്കുകയാണ്.
നഞ്ചിയമ്മയെ അവാർഡിനർഹയാക്കിയ ‘അയ്യപ്പനും കോശി’യിലെ ഗാനം പാടുന്ന വീഡിയോയും അനുരാഗ്
താക്കൂർ ടിറ്റ്വറിൽ പങ്ക് വെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/nachamma.1jpg.jpg?
resize=1280%2C720&ssl=1)

നഞ്ചിയമ്മയെ നിറഞ്ഞ ഹർഷാരവത്തോടെയാണ് പുരസ്‌കാര വേദി സ്വീകരിച്ചത്. നഞ്ചിയമ്മ എന്ന 
പേര് വായിച്ചപ്പോൾ സദസ്സിൽ നിന്ന് കൈയ്യടികൾ ഉയരുകയായിരുന്നു.പിന്നാലെ എല്ലാവരും എഴുന്നേറ്റ
നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. നിറഞ്ഞ ചിരിയോടെയാണ് നഞ്ചിയമ്മരാഷ്ട്രപതി
ദ്രൗപതി മുർമുവിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

> The Best Female Playback Singer Awardee is Smt Nanjiyamma, a folk singer who hails
> from a small tribal community in Kerala with no professional film background.
> NFA recognises her exemplary talent;
>  listen to her beautiful voice ????????[#NationalFilmAwards2022](https://twitter.com/hashtag/NationalFilmAwards2022?src=hash&ref_src=twsrc%5Etfw)
> [#68thNationalFilmAwards](https://twitter.com/hashtag/68thNationalFilmAwards?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/DzugNLZE2H](https://t.co/DzugNLZE2H)
> — Anurag Thakur (@ianuragthakur) [September 30, 2022](https://twitter.com/ianuragthakur/status/1575857604001427456?ref_src=twsrc%5Etfw)
